Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM ISTഡ്രൈവര്‍ നിയമനം
text_fieldsbookmark_border
അടൂർ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസന സമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25ന് വൈകീട്ട് അഞ്ച് വരെ. യോഗ്യത. ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്സള. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 04734 223236. ------ രജിസ്ട്രേഷന്‍ നടത്തണം പത്തനംതിട്ട: കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e-shram) പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ / കോമണ്‍ സര്‍വിസ് സൻെറര്‍ (സി എസ് സി) മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ----------- പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പത്തനംതിട്ടയിലെ (കല്ലറകടവ്) ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂനിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭിക്കും. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ 30വരെ സമര്‍പ്പിക്കാം. ഫോണ്‍: 9544788310, 8547630042. ---------- ജോലി ഒഴിവ് അടൂർ: ഏനാദിമംഗലം പഞ്ചായത്തില്‍ പ്രോജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ് ബിസിനസ് മാനേജ്‌മൻെറ് അല്ലെങ്കില്‍ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. യോഗ്യതയുള്ളവര്‍ അപേക്ഷ നവംബര്‍ രണ്ടിന് മുമ്പായി ഏനാദിമംഗലം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കം. ഏനാദിമംഗലം പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുള്ള ആളിനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. ഫോണ്‍: 04734 246031.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story