Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാറ്റി​ലെ...

മണിമലയാറ്റി​ലെ നീരൊഴുക്കിന്​ യുദ്ധകാല നടപടി

text_fields
bookmark_border
*കോമളം പാലത്തിൽ അടിഞ്ഞ അവശിഷ്​ടങ്ങൾ നീക്കം ചെയ്യുന്നു മല്ലപ്പള്ളി: മണിമലയാറി​ൻെറ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്ന നടപടി യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്യുന്ന പ്രവൃത്തി കലക്​ടർ വിലയിരുത്തി. പാലത്തി​ൻെറ അടിഭാഗത്തായി മരങ്ങളും മണലും പാറയും മറ്റ് മാലിന്യവും കുമിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍, പി.ഡബ്ല്യു.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസ്സങ്ങള്‍ നീക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തില്‍ നദികളുടെ നീരൊഴുക്ക് തടസ്സമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. കല്ലൂപ്പാറ- പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തി​ൻെറ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെ ഭാഗമാണ് ഒഴുക്കില്‍പ്പെട്ടത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ്​ സൂസണ്‍ തോംസണ്‍, പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ ജോബി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു, ഡി. അജയന്‍, കല്ലൂപ്പാറ വില്ലേജ് ഓഫിസര്‍ ദിവ്യ കോശി തുടങ്ങിയവരും പ്രദേശം സന്ദര്‍ശിച്ചു. ------------- ഫോട്ടോ അടിക്കുറിപ്പ്: PTL44komalam palam പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്യുന്നു. സമീപം​ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story