Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യം ഉറപ്പാക്കും

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി. ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗത്തിലാണ് ഇക്കാര്യം കലക്ടര്‍ നിര്‍ദേശിച്ചത്. എലിപ്പനി പോലെയുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാൻ മുന്‍കരുതല്‍ സ്വീകരിക്കണം. ക്യാമ്പുകളിലുള്ളവര്‍ക്ക് മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതുകൂടി വിലയിരുത്തണം. ക്യാമ്പുകളില്‍നിന്ന്​ കോവിഡ് രോഗലക്ഷണമുള്ളവരെ ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിലേക്ക്​ മാറ്റണം. വെള്ളപ്പൊക്കത്തില്‍ കെടുതികള്‍ സംഭവിച്ച സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കോവിഡ് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളില്‍നിന്ന്​ ക്യാമ്പുകളിലേക്ക് സഹായം ലഭ്യമാക്കണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍നിന്ന്​ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. റാന്നി-കോന്നി പ്രദേശങ്ങളിലാണ് കൂടുതലായും പ്രവര്‍ത്തനം നടക്കുന്നത്. കുടിവെള്ളം ക്യാമ്പുകളില്‍ എത്തിക്കണം. വെള്ളം ഇറങ്ങുന്ന മുറക്ക്​ക്ലോറിനേഷന്‍ ഊര്‍ജിതപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, ഡി.ഡി.പി കെ.ആര്‍. സുമേഷ് എന്നിവര്‍ പങ്കെടുത്തു. ------------- അതിദരിദ്രരെ കണ്ടെത്തല്‍ പരിശീലനം പത്തനംതിട്ട: അതിദരിദ്രരെ കണ്ടെത്താൻ കില ജില്ല യൂനിറ്റി​ൻെറ നേതൃത്വത്തില്‍ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവിടങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലനം കോയിപ്രം പഞ്ചായത്ത് ഹാളില്‍ നടന്നു. കില ജില്ല ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ് കുമാര്‍, ജില്ല ട്രെയിനിങ്​ ഫാക്കല്‍റ്റി എം.കെ. വാസു എന്നിവരുടെ നേതൃത്വത്തില്‍ കെ.ജി. ബഷീര്‍, സി.പി. സുനില്‍, ലത പ്രസാദ്, എന്‍. പ്രകാശ്, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. പി.കെ. തോമസ്, ഷാന്‍ രമേശ് ഗോപന്‍, രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ------------------- ഫോട്ടോ അടിക്കുറിപ്പ്- PTL41tarining അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി കില ജില്ല യൂനിറ്റി​ൻെറ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സൻമാര്‍ക്കായി നടത്തിയ ഏകദിന പരിശീലനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story