Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTകൈപ്പട്ടൂർ പാലം അപ്രോച്ച് റോഡിെൻറ ഭിത്തികൾ ബലപ്പെടുത്തും
text_fieldsbookmark_border
കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡിൻെറ ഭിത്തികൾ ബലപ്പെടുത്തും പാലത്തിന് ബലക്ഷയമില്ലെന്ന് ദേശീയപാത അധികൃതർ പത്തനംതിട്ട: കൈപ്പട്ടൂർ പാലത്തിൽ ഒാമല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഇരുവശത്തെയും ഭിത്തികൾ ബലപ്പെടുത്തും. പാലത്തിന് സമീപത്തെ വീടിനോടുചേർന്ന ഭിത്തികൾക്കിടയിൽ പാറകൾ ഇളകിയ ഭാഗത്ത് മണൽ ചാക്ക് അടുക്കി മണ്ണൊലിപ്പ് താൽക്കാലികമായി തടയും. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം കാടുകൾ തെളിച്ചു. പാലത്തിൻെറ ഒരുവശത്ത് ട്രാഫിക് കോണുകൾ െവച്ച് ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാത കൊല്ലം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.എ. ജയയുടെ നേതൃത്വത്തിൽ ബുധനാഴ്ച അപ്രോച്ച് റോഡിൻെറ ഭിത്തികളും പാലവും പരിശോധിച്ചു. അസി. എക്സി. എൻജിനീയർ ജി.എസ്. ജ്യോതി, എ.ഇ. സജി കുഞ്ഞുമോൻ, കൺസൾട്ടൻറ് വിജയസേനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനായി 35ലക്ഷത്തിൻെറ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെന്ന് ദേശീയ പാത അധികൃതർ പറഞ്ഞു. റോഡിൽ ടാർ ഇളകിയ ഭാഗത്ത് താൽക്കാലിക അറ്റകുറ്റപ്പണി നടത്തും. അപ്രാേച്ച് റോഡിൻെറ ഭിത്തിയിലെ പാറകൾ ഇളകി മണ്ണൊലിച്ചുപോയത് കഴിഞ്ഞ ദിവസമാണ്. നാട്ടുകാരും പൊലീസും ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വിദഗ്ധസംഘം വിശദ പരിശോധന നടത്തിയത്. ദേശീയപാത വികസനത്തിൻെറ ഭാഗമായി ഒാമല്ലൂർ - പത്തനംതിട്ട റോഡ് ഉയർത്തുന്നതിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. നിർമാണ സമയത്ത് അപ്രോച്ച് റോഡ് ഭിത്തികൾ പൊളിച്ചുപണിയും. 16 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്. ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183 എയുടെ ഭാഗമാണ് റോഡ്. Photo: File Name : 1734-IMG-20211020-WA0068 കൈപ്പട്ടൂർ പാലത്തിൻെറ അപ്രോച്ച് റോഡ് വിള്ളൽ ദേശീയപാത അധികൃതർ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
