Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്തി​െൻറ...

പന്തളത്തി​െൻറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു

text_fields
bookmark_border
പന്തളത്തി​െൻറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു
cancel
പന്തളത്തി​ൻെറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു പന്തളം: വെള്ളപ്പൊക്കത്തിൽ പന്തളത്തി​ൻെറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു. ഇവിടെനിന്ന് വെള്ളമിറങ്ങിത്തുടങ്ങിയില്ല. ചേരിയ്ക്കൽ പ്രദേശവും ഒറ്റപ്പെട്ടു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറോട്ട് ഒഴുക്ക് ശക്തമായതാണ് ഈ ഭാഗങ്ങളിൽ വെള്ളം ഉയരാൻ കാരണം. ഇതോടെ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഒമ്പത്​ ക്യാമ്പുകളിലായി 360പേരാണ്​ കഴിയുന്നത്. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ഇവിടേക്ക്​ എത്താനുള്ള റോഡുകളും മുങ്ങിയതോടെ പ്രദേശത്ത് സഹായത്തിനായി അധികൃതർക്കും എത്താനാകുന്നില്ല. ആനക്കുഴി, നെല്ലിക്കൽ, അട്ടക്കുഴി, പനയ്ക്കൽ, മുപ്പത്തിയാറുവിള, വലിയ തുരുത്ത്, ചൂരക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളംകയറി. ഇവിടെ ഇപ്പോൾ ആറാട്ടുപുഴയിൽനിന്ന്​ എത്തിയ ചെറിയ വള്ളം മാത്രാമാണ് സഞ്ചാരത്തിനും രക്ഷാപ്രവർത്തനത്തിനും ആശ്രയം. --------- ഫോട്ടോ: പന്തളം-മാവേലിക്കര റൂട്ടിൽ മുടിയൂർക്കോണം ഭാഗത്ത് വള്ളം ഇറങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story