Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളം ഒഴിയുന്നു;...

വെള്ളം ഒഴിയുന്നു; ആശങ്ക തുടരുന്നു

text_fields
bookmark_border
leaaaaadddddddddddddddddd വെള്ളം കെട്ടിനിന്ന വീടുകളിൽ സർവതും നഷ്​ടപ്പെട്ടു പത്തനംതിട്ട: ജില്ലയിൽ ദുരിതത്തിലായ ഭൂരിഭാഗം പ്രദേശങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങുന്നു. എന്നാൽ, ആശങ്ക മാറിയിട്ടില്ല. ബുധനാഴ്​ച ഉച്ചവരെ മഴ മാറി തെളിഞ്ഞ പകലായിരുന്നത് ആശ്വാസത്തിന് വക നൽകി. ഉച്ചകഴിഞ്ഞതോടെ വീണ്ടും മാനം കറുത്തിരുണ്ടത്​ ആശങ്കപരത്തി. വ്യാഴാഴ്​ച ജില്ലയിൽ ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ച അറിയിപ്പ്​ വന്നതിന്​ പിന്നാലെയാണ്​ മാനം കറുത്തിരുണ്ട്​ തുടങ്ങിയത്​. വരും ദിവസങ്ങളിൽ അതി തീവ്ര മഴക്കുള്ള സാധ്യതയാണ്​ കാലാവസ്​ഥാ വിഭാഗം പ്രവചിക്കുന്നത്​. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ അവിടെ തന്നെ തുടരാനാണ്​ നിർദേശം​. വെള്ളം ഒഴിഞ്ഞ സ്​ഥലങ്ങളിൽ ആളുകൾ വീടുകൾ വൃത്തിയാക്കി തുടങ്ങി. വീടുകൾക്കുള്ളിൽ വൻതോതിൽ ചളിയ​ും മറ്റും അടിഞ്ഞ്​ കൂടിയിട്ടുണ്ട്​. വീട്ടുസാധനങ്ങൾ മിക്കവയും നശിച്ചു. വെള്ളം കെട്ടിനിന്നതിനാൽ ഫർണിച്ചറുകളും കിടക്കകളുമെല്ലാം പൂർണമായും നശിച്ച നൂറുകണക്കിന്​ വീടുകളുണ്ട്​. വീണ്ടുമൊരു വെള്ളപ്പൊക്കം കൂടി ഉണ്ടായാൽ താങ്ങാനുള്ള ശേഷി ആർക്കുമില്ല. നദീ തീരങ്ങളോട്​ ചേർന്ന്​ താമസിക്കുന്നവരാണ്​ ഏറെ ദുരിതത്തിലായത്.​ തുടർച്ചയായി പെയ്യ​ുന്ന മഴയും വെള്ളപ്പൊക്കവും മൂലം അവർ നീറിക്കഴിയുകയാണ്​​. നദീതീരങ്ങൾ ഇടിഞ്ഞതാണ്​ മിക്കവർക്കും ഭൂമി നഷ്​ടപ്പെടുന്നു​. തീരത്തോട്​ ചേർന്ന പലരുടെയും വീടുകൾ അപകട ഭീഷണിയിലാണ്​​. റാന്നി, മല്ലപ്പള്ളി, അപ്പർകുട്ടനാട്​ പ്ര​േദശങ്ങളിൽ നിരവധി വ്യാപാര സ്​ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. പ്രളയത്തി​ൻെറ കൂടുതൽ കെടുതികൾ അനുഭവപ്പെട്ടത്​ മല്ലപ്പള്ളിയിലാണ്​. ജില്ലയില്‍ നിലവില്‍ 155 ക്യാമ്പുകളിലായി 2125 കുടുംബങ്ങളിലെ 7264 പേരാണ് കഴിയുന്നത്. കുളനട ഗവണ്‍മൻെറ്​ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലയിലെതന്നെ ഏറ്റവും വലിയ ക്യാമ്പുകളില്‍ ഒന്നാണ്. കക്കിയും പമ്പ ഡാമും നിലവില്‍ തുറന്നിട്ടുണ്ടെങ്കിലും പമ്പ നദിയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. വന മേഖലയിലും ബുധനാഴ്​ച മഴയുടെ ശക്തി കുറഞ്ഞു. നദികളിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന സംവിധാനം ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്​. നദികളിലേക്കുള്ള ജലത്തി‍ൻെറ വരവും കടന്നുപോക്കും മുന്നില്‍ക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അതിതീവ്ര മഴകൂടി കണക്കിലെടുത്താണ് ഡാമുകളിലെ ജലം നിയന്ത്രിക്കുന്നതി‍ൻെറ ഭാഗമായി കഴിഞ്ഞ ദിവസം നിയന്ത്രിത തോതില്‍ തുറന്നുവിട്ടത്. വൻതോതിൽ കൃഷി നാശവും ജില്ലയിൽ സംഭവിച്ചിട്ടുണ്ട്​. ജില്ലയിൽ 50 കോടിയു​െട നഷ്​ടമാണ്​ കണക്കാക്കുന്നത്​. പാടശേഖരങ്ങളിൽ നെല്ല്​ വിതച്ചത്​ മുഴുവൻ നഷ്​ടപ്പെട്ടു. ഇനി വീണ്ടും വിതക്കേണ്ടിവരും. 147.6 ഹെക്​ടറിലെ നെൽകൃഷി നശിച്ചു​. പച്ചക്കറി. മരച്ചീനി, വാഴ, വെറ്റിലകൃഷികളും പൂർണമായും വെള്ളംകയറി നശിച്ചു​. കർഷകർക്ക്​ വലിയ സാമ്പത്തികനഷ്​ടമാണ്​ പ്രളയം വരുത്തിവെച്ചത്​. അപ്പർകുട്ടനാട്​ മേഖലയിലെ കൃഷി മുഴുവൻ നശിച്ച നിലയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story