Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:30 AM IST Updated On
date_range 21 Oct 2021 5:30 AM ISTവെള്ളത്താൽ ഒറ്റപ്പെട്ട് പ്ലാവിള കോളനി
text_fieldsbookmark_border
പന്തളം: വെള്ളപ്പൊക്കം തുടങ്ങിയ ദിവസംമുതൽ മുടിയൂർക്കോണം പ്ലാവിള ഭാഗത്തെ അൻപത് കുടുംബങ്ങൾ ദുരിതത്തിലാണ്. കരിങ്ങാലി തോടും പാടവും നിറഞ്ഞാൽ ആദ്യം വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞാൽ ദ്വീപിൽ അകപ്പെട്ട സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളും വയോധികരും അടക്കം നിരവധിപേർ ഒരാഴ്ചയായി തുരുത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഭക്ഷണവും ലഭിക്കുന്നില്ല. അച്ചൻകോവിലാറ്റിലും ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം ഇറങ്ങിയിട്ടും ഇവരുടെ ദുരിതം ഒഴിയുന്നില്ല. മറ്റെല്ലാ ഭാഗത്തുമുള്ളവരെ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി. നഗരസഭ ചെയർപേഴ്‌സൻ കൗൺസിലറായുള്ള 33ാം വാർഡിൽപ്പെട്ട പ്രദേശമാണ് ഇവിടം. വലിയതോട്ടിൽ നിന്നും കരിങ്ങാലി പാടത്തിലൂടെ വെള്ളം കയറിത്തുടങ്ങിയാൽ ആദ്യം ഈ ഭാഗത്തേക്കുള്ള റോഡുകൾ മുങ്ങും. പിന്നീട് വീടിൻെറ പടി വരെ വെള്ളമെത്തും. വെള്ളം കയറിയ വിവരം അറിയിക്കാൻ വിളിച്ചെങ്കിലും ഫോൺ കൗൺസിലർ എടുത്തില്ല. ആറാം ദിവസം പ്രതിഷേധവുമായി ജനം രംഗത്തെത്തുകയും സമൂഹ മാധ്യമത്തിലൂടെ ബാക്കിയുള്ളവരെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് കൗൺസിലർ പ്രളയബാധിത പ്രദേശത്തുകൂടി കടന്നുപോയതെന്നും പ്ലാവിള നിവാസികൾ പറയുന്നു. -------- ഫോട്ടോ: വെള്ളത്താൽ ഒറ്റപ്പെട്ട പ്ലാവിള കോളനി നിവാസികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
