Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് സുസജ്ജമായി...

പന്തളത്ത് സുസജ്ജമായി എൻ.ഡി.ആർ.എഫ്​ സംഘം

text_fields
bookmark_border
പന്തളത്ത് സുസജ്ജമായി എൻ.ഡി.ആർ.എഫ്​ സംഘം
cancel
പന്തളം: മഴ കനക്കുന്ന സാഹചര്യത്തിൽ പന്തളത്ത് സുസജ്ജമായി എൻ.ഡി.ആർ.എഫി​ൻെറ 25 അംഗ സംഘം ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻമേഖലയിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് വർധിക്കാൻ കാരണം. പന്തളത്ത് സുരക്ഷ മുൻകരുതലി​ൻെറ ഭാഗമായി എസ്.ഐ കെ.കെ. അശോക് കുമാറി​ൻെറ നേതൃത്വത്തിലുള്ള 25 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ കുളനടയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. ബോട്ടും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായാണ് ക്യാമ്പ് ചെയ്യുന്നത്. മുങ്ങൽ വിദഗ്​ധരും ഇവർക്കൊപ്പമുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ചൊവ്വാഴ്ച കലക്ടർ എൻ.ഡി.ആർ.എഫ് സംഘവുമായി ചർച്ച നടത്തി മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകി. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പന്തളത്ത് ആശങ്കയേറുകയാണ്​. ജലനിരപ്പി​ൻെറ തോത് തുമ്പമണിലുള്ള നിരീക്ഷണ കേന്ദ്രത്തിൽനിന്ന്​ പരിശോധിക്കുന്നുമുണ്ട്. അച്ചൻകോവിലാറിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്​. അച്ചൻകോവിലാറി​ൻെറ ഉത്ഭവസ്ഥാനമായ അച്ചൻകോവിലിലും കോന്നി വനപ്രദേശങ്ങളിലുമാണ് കനത്ത മഴ രേഖപ്പെടുത്തിയിട്ടുള്ളത്. തോരാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. മൂടിയൂർക്കോണം, ചേരിയക്കൽ, മേഖലയിലെ ചില പ്രദേശങ്ങളിലെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടുകഴിഞ്ഞു. ഗ്രാമീണ റോഡുകളിലും വെള്ളംകയറി. ജില്ലയിലാകമാനം ഓറഞ്ച്​ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളപ്പൊക്കം അടക്കമുള്ള പ്രതിസന്ധികളെ നേരിടുന്നതിനുള്ള മുന്നൊരുക്കം പന്തളത്ത് സജ്ജമാക്കിയിട്ടുണ്ട്. ഫോട്ടോ: എൻ.ഡി.ആർ.എഫി​ൻെറ 25 അംഗ സംഘം പന്തളത്ത് എത്തിയപ്പോൾ 2, മുടിയൂർക്കോണം നാഥനടി കളത്തിലെ വീടുകളിൽ വെള്ളംകയറിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story