Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:31 AM IST Updated On
date_range 13 Oct 2021 5:31 AM ISTസി.പി.എം ലോക്കൽ സമ്മേളനങ്ങൾ നാളെ തുടങ്ങും
text_fieldsbookmark_border
കോന്നി: സി.പി.എം കോന്നി ഏരിയ പരിധിയിൽ വരുന്ന ലോക്കൽ സമ്മേളനങ്ങൾ നാളെ ആരംഭിക്കും. ആദ്യം നടക്കുന്നത് കോന്നി ലോക്കൽ സമ്മേളനമാണ്. തുടർന്ന് അരുവാപ്പുലം കല്ലേലി, ഐരവൺ, കോന്നിതാഴം, മലയാലപ്പുഴ, വെട്ടൂർ, പ്രമാടം, വി-കോട്ടയം, വള്ളിക്കോട്, കൊക്കാത്തോട് സമ്മേളനത്തോടെ ലോക്കൽ സമ്മേളനങ്ങൾ അവസാനിക്കും. ഡിസംബർ നാല്, അഞ്ച് തീയതികളിലായി ഏരിയ സമ്മേളനം നടക്കും. ഇപ്പോൾ അവസാനിച്ച ബ്രാഞ്ച് സമ്മേളനങ്ങളിൽ 16 വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. പെരുനാട് ഏരിയ കമ്മിറ്റിയുടെ പരിധിയിലെ തണ്ണിത്തോട് ലോക്കൽ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ കോന്നി എം.എൽ.എ ജനീഷ് കുമാറിനെതിരെ വലിയ ചർച്ച ഉണ്ടായി. കൂടാതെ ലോക്കൽ കമ്മിറ്റി ഓഫിസിൻെറ മേൽക്കൂര പണിയുന്നതിനായി പണംപിരിച്ചശേഷം മേൽക്കൂര പണിയാത്തതും ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story