Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹിക...

സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്ന തലമുറ വളർന്നുവരണം -ചിറ്റയം ഗോപകുമാർ

text_fields
bookmark_border
സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്ന തലമുറ വളർന്നുവരണം -ചിറ്റയം ഗോപകുമാർ
cancel
തുമ്പമൺ: പ്രതിസന്ധികളിൽ തളരാതെ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്നവർക്കേ ജീവിതത്തിൽ മുന്നേറാനാകൂ എന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും സമൂഹത്തോടു പ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്​ടിക്കുന്നതിനുമാണ് പുതിയ പഠനരീതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആദരവ് -21 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച അധ്യാപനുള്ള സംസ്ഥാന അവാർഡ് നേടിയ സജി വർഗീസ്, അപകടത്തിൽ ഗുരുതര പരിക്കുപറ്റി ചികിത്സയിലിരിക്കെ നടന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1154 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആൻമറിയം തോമസ്, ഹൈസ്കൂൾ തലത്തിൽ ഏല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 34 വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോണി സഖറിയ അധ്യക്ഷതവഹിച്ചു. ഓർത്തഡോക്സ് സഭ യു.കെ-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകി. തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളി അസി. വികാരി ഫാ. ഗ്രിഗറി ദാനിയേൽ ,ഗ്രാമ പഞ്ചായത്ത്​ അംഗം മോനി ബാബു , പ്രഥമാധ്യാപിക ഗ്രേസൻ മാത്യൂസ് ,സ്കൂൾ മാനേജിങ്​ കമ്മിറ്റി ചെയർമാൻ ഷിബു കെ. എബ്രഹാം ,എം.ജി.യു. പി. എസ് പ്രഥമാധ്യാപിക ബീന കെ.തോമസ് ,സ്​റ്റാഫ് സെക്രട്ടറി അലക്സി തോമസ് ,സീനിയർ അസി ജയ്സി ജോർജ്​ ,മാസ്​റ്റർ ക്രിസ് ടോം അലക്സി എന്നിവർ സംസാരിച്ചു. ഫോട്ടോ: തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആദരവ് - 21 ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story