Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം കെ.എസ്.ആർ.ടി.സി...

പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ പൂട്ടില്ല -ചിറ്റയം ഗോപകുമാർ

text_fields
bookmark_border
പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്​ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കോൺഗ്രസു മറ്റ് പ്രതിപക്ഷകക്ഷികളും ഇതി​ൻെറ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു. പന്തളം കെ.എസ്.ആർ.ടി.സിയിൽനിന്ന് സർവിസ് കൃത്യമായി നടത്തുന്നുണ്ട്​. കുടുതലുള്ള ജീവനക്കാരെയാണ് അടൂരിലേക്ക് മാറ്റിയത്. വർക്​ഷോപ് നിർത്തലാക്കുന്നു എന്ന ആ​േരാപണവും ശരിയല്ല. വർക്​ഷോപ്പിൽ പത്ത് മെക്കാനിക്കും ഒരു ബ്ലാക്ക്സ്മിത്തും ഉൾപ്പെടെ 11 പേരാണുള്ളത്. അവരിൽനിന്ന് മൂന്നുപേരെ മാത്രമാണ് അടൂരിലേക്ക് മാറ്റിയത്. ഇത് വർക്കിങ് അറേൻജ്​മൻെറിന് വേണ്ടി മാത്രമാണ്. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡി​ൻെറ തീരുമാനമനുസരിച്ച് സെൻട്രലൈസ്ഡ് വർക്​ഷോപ്പ് വരുന്നതി​ൻെറ ഭാഗമായാണ് ഈ മാറ്റം. പന്തളം ഡിപ്പോയിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് 40 ലക്ഷം രൂപയുടെ വികസനം ഉടൻ ആരംഭിക്കുമെന്നും ചിറ്റയം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story