Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTപള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്; മോഡലിനെതിരെ കേസ്
text_fieldsbookmark_border
തിരുവല്ല: ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെ പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എൻ.എസ്.എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. നിമിഷയെ കൂടാതെ പള്ളിയോടത്തിൽ കയറാൻ സഹായിച്ച പുലിയൂർ സ്വദേശി ഉണ്ണിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്ന വിശ്വാസത്തെ അവഗണിച്ച നിമിഷ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story