Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനടവഴിയില്ലാതെ ചെമ്മാനി...

നടവഴിയില്ലാതെ ചെമ്മാനി നിവാസികൾ

text_fields
bookmark_border
-കോന്നി ഗ്രാമപഞ്ചായത്തി​ൻെറ അഞ്ചാം വാർഡിൽ ഉൾപ്പെടുന്നതാണ്​ ഈ പ്രദേശം കോന്നി: പുറംലോകത്തേക്ക് എത്താൻ വഴി സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് പതിനഞ്ചോളം കുടുംബങ്ങൾ. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഇവർക്ക് പുറംലോകത്തേക്ക് എത്താനുള്ള വഴികൾ ഹാരിസൺ മലയാളം പ്ലാ​േൻറഷ​ൻെറ കുമ്പഴ തോട്ടത്തിലൂടെ അതുമ്പുംകുളം വഴിയും ചെമ്മാനി തോട്ടത്തിലൂടെയുള്ള കൊന്നപ്പാറ വഴിയും മാത്രമാണ്. അതുമ്പുംകുളം വഴി കല്ലും കുഴികളും നിറഞ്ഞ് ഗതാഗതയോഗ്യമല്ല. പിക്​അപ്പും ജീപ്പും പോലെയുള്ള വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ. കൊന്നപ്പാറയിലേക്ക് ചെമ്മാനി തോട്ടം വഴി പോകാൻ മുമ്പുണ്ടായിരുന്ന വഴി പിന്നീട് അടച്ചതുമൂലം ഇതുവഴി സഞ്ചരിക്കാനാവില്ല. കോന്നി ഗ്രാമപഞ്ചായത്തി​ൻെറ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്നതാണ് പല കുടുംബങ്ങളും. തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ പല കുടുംബങ്ങളും താമസം മാറി. 75 വർഷം വനം വകുപ്പി​ൻെറ തടിക്കച്ചവടവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായിരുന്നു ചെമ്മാനിയും സമീപത്തെ ചെളിക്കുഴി, കടവുപുഴ പ്രദേശങ്ങളും. ഗതാഗത സൗകര്യങ്ങളുടെ പരിമിതിമൂലം പിൽക്കാലത്ത്​ ഈ പ്രദേശങ്ങൾ വികസനമെത്തിച്ചേരാതെ പുറം ലോകവുമായി ഒറ്റപ്പെടുകയായിരുന്നു. പരിമിത വഴി സൗകര്യങ്ങൾമൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് അത്യാഹിതമുണ്ടായാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മറ്റും ബുദ്ധിമുട്ട്​ അനുഭവിക്കുന്നതായും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story