Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2021 5:28 AM IST Updated On
date_range 15 Aug 2021 5:28 AM ISTമാലിന്യം ശേഖരിച്ച് വിറ്റ് ലാപ്ടോപ് വാങ്ങൽ: പദ്ധതിയിൽ കുന്നന്താനം സെൻറ് മേരീസ് ഗവ. ഹൈസ്കൂളും
text_fieldsbookmark_border
മാലിന്യം ശേഖരിച്ച് വിറ്റ് ലാപ്ടോപ് വാങ്ങൽ: പദ്ധതിയിൽ കുന്നന്താനം സൻെറ് മേരീസ് ഗവ. ഹൈസ്കൂളും മല്ലപ്പള്ളി: സംസ്ഥാന സർക്കാറിൻെറയും ഹരിതകേരളം മിഷൻെറയും നേതൃത്വത്തിൽ 'മാലിന്യത്തിൽനിന്ന് ലാപ്ടോപ്' പദ്ധതിക്ക് ജില്ലയിൽനിന്ന് കുന്നന്താനം വിദ്യാലയം സൻെറ് മേരീസ് ഗവ. ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തി ഗ്രാമമായ പാലക്കൽത്തകിടിയിലാണ് വിദ്യാലയം എന്നതുകൊണ്ട് ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൻെറ രണ്ട് മുതൽ ആറ് വരെ വാർഡുകളിലും കോട്ടയം ജില്ലയിലെ കറുകച്ചാൽ, മാടപ്പള്ളി പഞ്ചായത്തുകളിൽ സ്കൂളിന് സമീപമുള്ള വാർഡുകളിലുമാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സമൂഹം ഒന്നിച്ചുനിന്ന് സൗകര്യം ലഭ്യമാക്കുന്ന ഇടപെടലുകൾ നടന്നുവരുന്ന സാഹചര്യത്തിലാണ് ഹരിതകേരള മിഷൻ പദ്ധതിക്ക് തുടക്കമിടുന്നത്. മിഷൻെറ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാഴ്വസ്തുക്കൾ ശേഖരിച്ച് മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കുന്നുണ്ട്. മാലിന്യം ശേഖരിച്ച് വിൽക്കുവാനും അതിൽനിന്ന് ലഭിക്കുന്ന തുക ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതാണ് 'മാലിന്യത്തിൽനിന്ന് ലാപ്ടോപ്' പദ്ധതി. ഞായറാഴ്ച ആരംഭിച്ച് അധ്യാപക ദിനത്തിൽ സമാപിക്കുന്ന പദ്ധതിക്ക് സ്കൂൾ നേതൃത്വം നൽകും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ കോശി അധ്യക്ഷതവഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി. രാധാമണിയമ്മ, ഗിരീഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ജമീല ബീഗം, പി.ടി.എ പ്രസിഡൻറ് എസ്.വി. സുബിൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ കമലമ്മ നാരായണൻ, പ്രമീള സുരേഷ്, ഷിജു എം.സാംസൺ, അധ്യാപകരായ ജയ്മോൻ ബാബുരാജ്, നിർമല, വീണ, ജിജു വൈക്കത്തുശ്ശേരി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി ചെയർപേഴ്സനായും ഹെഡ്മിസ്ട്രസ് കെ. ജമീല ബീഗം കൺവീനറായും രൂപവത്കരിച്ച 101 അംഗ സംഘാടക സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഗ്രാമപഞ്ചായത്ത് അംഗം ചെയർമാനും ഹരിതകർമസേന അംഗങ്ങൾ കൺവീനറായും വാർഡ്/ പ്രാദേശിക സംഘാടക സമിതിക്കും രൂപംനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story