Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 5:28 AM IST Updated On
date_range 7 Aug 2021 5:28 AM ISTജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സ്പെഷല്‍ ഓഫിസര്‍ വിലയിരുത്തി
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ജില്ലയിലേക്ക് നിയോഗിച്ച സ്പെഷല്‍ ഓഫിസറും കെ.എസ്.ഇ.ബി ചെയര്‍മാനുമായ ഡോ. ബി.അശോകിൻെറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മേയ് 12 മുതല്‍ ജൂണ്‍ 29 വരെ വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിേൻറത് മാത്രമായതു കൊണ്ട് വിദേശത്തേക്ക് മടങ്ങി പോകാന്‍ കഴിയുന്നില്ലെന്ന പ്രശ്നം കേന്ദ്ര സര്‍ക്കാറിൻെറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലയില്‍ 2,99,495 പേര്‍ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്തവരായി ഉണ്ടെന്നും രണ്ടാം ഡോസ് ലഭിക്കാത്ത 4,04,402 പേരുണ്ടെന്നും കൂടുതല്‍ വാക്സിന്‍ ലഭിക്കേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇത് സര്‍ക്കാറിനെ അറിയിക്കും. ദിവസേന 30,000 ഡോസ് നല്‍കാനുള്ള സംവിധാനങ്ങള്‍ ജില്ലയ്ക്ക് ഉണ്ട്. 26,000 ആക്ടീവ് കേസുകള്‍ ഉണ്ടായാല്‍ അവയെ നേരിടാനുള്ള സംവിധാനം ജില്ലയില്‍ ഉണ്ടാകണം. അവയില്‍ ആറ് ശതമാനം രോഗികള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കിടപ്പുരോഗികളാണ്. ഇതിന് അനുസരിച്ചുള്ള ഓക്സിജന്‍ ബെഡ്, ഐ.സി.യു ബെഡ് എന്നിവ 100 എണ്ണം വീതം വര്‍ധിപ്പിക്കണം. ജില്ലയിലെ വിവിധ ആശുപത്രികളിലായി നടക്കുന്ന ഓക്സിജന്‍ പ്ലാൻറുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സ്പെഷല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ. സി.എസ്.നന്ദിനി, ആർ.സി.എച്ച് ഓഫിസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ജെ.എ.എം.ഒ ഡോ. എം.എസ് രശ്മി, ഡി.പി.എം.എസ്.യു നോഡല്‍ ഓഫിസര്‍ ഡോ.നിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story