Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ്​ പൊട്ടി തകർന്ന...

പൈപ്പ്​ പൊട്ടി തകർന്ന റോഡ്​ പുനർ നിർമിക്കുന്നതിനെച്ചൊല്ലി വകുപ്പുകൾ തമ്മിൽ തർക്കം

text_fields
bookmark_border
പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് ​പൊട്ടി തകർന്ന റോഡ്​ പുനർനിർമിക്കുന്നതിനെച്ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത്​ വകുപ്പും തമ്മിൽ തർക്കം. പൈപ്പ്​ പൊട്ടി തകർന്നതായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത്​ വാട്ടർ അതോറിറ്റിയാണെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ പറയുന്നു. ​പൊട്ടിയ പൈപ്പ്​ ശരിയാക്കിയിട്ട്​ ആലോചിക്കാമെന്നാണ്​ വാട്ടർ അതോറിറ്റിയുടെ നിലപാട്​. ഇ​േതാടെ തകർന്ന റോഡി​ൻെറ പുനർനിർമാണം നീളുമെന്ന നിലയാണ്​. ​ െപെപ്പ്​ പൊട്ടി വെള്ളം ശക്തിയായി ഒഴുകി 30 മീറ്ററോളം ഭാഗത്തെ ടൈലുകൾ പൂർണമായും ഇളകി യാത്ര അസാധ്യമായ നിലയിലാണ്​. കാൽനടപോലും പറ്റില്ല. ഇരുചക്ര വാഹനയാത്രികർ പോയാൽ അപകടം ഉറപ്പാണ്​. മുഴുവൻ ടൈലുകളും ഇളക്കി മാറ്റിയശേഷം ആദ്യം മുതൽ ഉറപ്പിക്കണം. സെൻട്രൽ ജങ്​ഷനായതിനാൽ വലിയ തിരക്കാണിവിടെ. പൈപ്പ്​ പൊട്ടിയ കുഴിയിൽ കാൽനടക്കാർ വീഴാനും സാധ്യതയുണ്ട്​. തിരക്കുള്ള റോഡായതിനാൽ ഉടൻ നന്നാ​േക്കണ്ട സ്ഥലമായിട്ടും നടപടികളെടുക്കാൻ വകുപ്പുകൾ തയാറല്ല. ടൈൽ വിരിച്ചത്​ അശാസ്​ത്രീയമായാണെന്ന പരാതിയും നിലനിൽക്കുന്നു. സ്ഥിരമായി പൈപ്പ്​ പൊട്ടുന്ന ഭാഗമാണിവിടം. അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽനിന്ന്​ പമ്പുചെയ്യുന്ന വെള്ളം നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക്​ എത്തിക്കുന്ന പ്രധാന പൈപ്പാണ് വ്യാഴാഴ്​ച രാവിലെ പൊട്ടിയത്​. പൈപ്പ്​ പൊട്ടിയ ഭാഗത്താണ്​ കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറി താഴ്​ന്നത്​. 600 എം.എം വ്യാസമുള്ള പൈപ്പായതിനാൽ ജില്ലയിലെ ജല അതോറിറ്റി​ സ്​റ്റോറിൽ ലഭ്യമല്ല. കോട്ടയത്തുനിന്ന്​ യോജിപ്പിക്കാൻ ​ആവശ്യമായ പൈപ്പ്​ എത്തിച്ചിട്ടുണ്ട്​. ശനിയാഴ്​ച മുതൽ ജലവിതരണം പുനഃസ്ഥാപിക്കും. അതിനുശേഷമേ റോഡ്​ പുനർനിർമാണം ആലോചിക്കൂ എന്നാണ്​ ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്​. photo...mail .... പത്തനംതിട്ട മിനി സിവിൽ സ്​റ്റേഷൻ പടിക്കൽ പൈപ്പ്​ പൊട്ടിയതിനെത്തുടർന്ന്​ തകർന്ന റോഡ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story