Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2021 5:29 AM IST Updated On
date_range 2 Aug 2021 5:29 AM ISTകുന്നന്താനത്ത് കോവിഡ് പരിശോധന വേണം
text_fieldsbookmark_border
മല്ലപ്പള്ളി: കുന്നന്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് യുത്ത് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ടി.പി.ആർ നിരക്ക് കുറക്കുന്നതിന് കോവിഡ് പരിശോധന ശരിയായ രീതിയിൽ നടത്തേണ്ടത് ആവശ്യമാണ്. ടി.പി.ആർ നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ വ്യാപാരമേഖലയും മറ്റ് തൊഴിൽമേഖലകളുമൊക്കെ പ്രതിസന്ധി നേരിടുകയാണ്. ടി.പി.ആർ കുറക്കാനുള്ള നടപടിക്രമങ്ങൾ പഞ്ചായത്തിൻെറ ഭാഗത്തുനിന്നും ആരോഗ്യവകുപ്പിൻെറ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡൻറ് അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നിബിൻ കോശി, ജോജോ വടവന, അഭിജിത് പാലത്തിങ്കൽ, സുബി റിതേഷ്, ഗോകുൽ അമ്പാടി എന്നിവർ സംസാാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story