Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:28 AM IST Updated On
date_range 26 July 2021 5:28 AM ISTകാത്താടിവിള ചന്ത പ്രവര്‍ത്തനം പുനരാരംഭിക്കാൻ നടപടിയില്ല
text_fieldsbookmark_border
അടൂര്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുവ കാത്താടിവിള ചന്ത പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളായിട്ടും പരിഹാരമായില്ല. 30 സൻെറ് സ്ഥലവും വിപണന സ്റ്റാളുമാണ് ചന്തക്കുള്ളത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ആദ്യ പൊതുചന്തയാണിത്. കാര്‍ഷിക വിളകളുടെ വിപണനത്തിന് 55 വര്‍ഷം മുമ്പ് ആഴ്ചച്ചന്തയായും അന്തിച്ചന്തയായും ആരംഭിച്ച വിപണനകേന്ദ്രം വാഹനഗതാഗതത്തിൻെറ അഭാവം കാരണമാണ് പ്രവര്‍ത്തനം നിലക്കാനിടയായത്. പരിമിതമായ ബസ് സര്‍വിസുള്ള ഈ സ്ഥലം ഒറ്റപ്പെടുകയായിരുന്നു. 1992ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചന്ത പുനരുദ്ധരിക്കാന്‍ നടപടികളാരംഭിച്ചിരുന്നു. അന്നത്തെ വാര്‍ഡ് അംഗം രാമചന്ദ്രന്‍ നായര്‍ പ്രസിഡൻറും തോട്ടുവ മുരളി സെക്രട്ടറിയുമായുള്ള ജനകീയ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. ഇതിൻെറ ഭാഗമായി മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ച് ചന്തസ്ഥലം സംരക്ഷിക്കാന്‍ ഒരുവശത്ത് മതില്‍കെട്ടി. '98ല്‍ ബ്ലോക്ക് പഞ്ചായത്ത് ഇവിടെ സ്റ്റാള്‍ നിര്‍മിച്ചു. തറ കുറേഭാഗം കോണ്‍ക്രീറ്റ് ചെയ്തു. എന്നിട്ടും ആറുമാസം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം വീണ്ടും നിലക്കുകയായിരുന്നു. ചന്തസ്ഥലം കാടുകയറി സാമൂഹികവിരുദ്ധ കേന്ദ്രമായ നിലയിലാണ്. ഗ്രാമപഞ്ചായത്തിൻെറ ഖരമാലിന്യശേഖരണ സൂക്ഷിപ്പുകേന്ദ്രവും നാട്ടുകാരുടെ മാലിന്യം തള്ളൽ സ്ഥലവുമാണിവിടം. നെല്ലിമുകള്‍, കൊല്ലം ജില്ലയിലെ താമരക്കുളം ചന്തകളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവിടത്തുകാര്‍ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും. തോട്ടുവ വഴി കൂടുതല്‍ ബസ് സര്‍വിസുകള്‍ തുടങ്ങിയാല്‍ ചന്തക്ക് ശാപമോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. (ഫോട്ടോ: അനാഥമായ പള്ളിക്കല്‍ തോട്ടുവ കാത്താടിവിള ചന്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story