Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യം റോഡിൽ...

മാലിന്യം റോഡിൽ തള്ളുന്നു

text_fields
bookmark_border
ചെങ്ങറ: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ കുമ്പഴ തോട്ടം ഭാഗത്ത്​ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തിയാണ് രാത്രിയും പകലും മാലിന്യം തള്ളുന്നത്. റോഡിലെ ചെറത്തിട്ട ജങ്​ഷന് സമീപത്തും തോട്ട സ്കൂളിന് സമീപത്തുമാണ് കൂടുതലായി മാലിന്യം തള്ളുന്നത്​. വീടുകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങളാണ്​ കൂടുതലും. ഇവ റോഡിൽ കിടന്ന്​ വാഹങ്ങൾ കയറിയിറങ്ങി ചിതറി ദുർഗന്ധം വമിക്കുകയാണ്. പൊട്ടിയ കുപ്പികളും മറ്റും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലയിടത്തും ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യ നിക്ഷേപിക്കുന്നത്. മുമ്പ്​ ഹാരിസൺസ് കമ്പനി ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനായി രാത്രിയിൽ വാച്ചർമാരെ നിയോഗിച്ചിരുന്നു. ഇവരെ പിൻവലിച്ചതോടെ മാലിന്യ നിക്ഷേപം വർധിച്ചു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും തോട്ടത്തിലെ താമസക്കാരായ തൊഴിലാളികളും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story