Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 5:28 AM IST Updated On
date_range 20 July 2021 5:28 AM ISTക്ഷീരകർഷകർക്ക് സബ്സിഡി കാലിത്തീറ്റ വിതരണം ചെയ്തു
text_fieldsbookmark_border
അടൂർ: കോവിഡ് കെടുതിയിൽ അകപ്പെട്ട ക്ഷീരകർഷകരെ സഹായിക്കുന്നതിനു സർക്കാർ ക്ഷീരവികസന വകുപ്പുവഴി നടപ്പാക്കുന്ന സബ്സിഡി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ചെയ്തു. മുണ്ടപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം നേതൃത്വത്തിൽ സംഘത്തിലെ 94 ക്ഷീരകർഷകർക്ക് 2021 ഏപ്രിലിലെ പാലളവിൻെറ അടിസ്ഥാനത്തിൽ 137 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റയാണ് വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ വിതരണം ഉദ്ഘാടനം ചെയ്തു. മുണ്ടപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആശ ഷാജി, പി. അനിത, സംഘം സെക്രട്ടറി എൽ. മീര, എം.ബി. മുരളീധരൻ, കെ. ബാബു, എ. ഇന്ദിര, എസ്. സജിത, കെ.എസ്. തങ്കമണി, ബിബിൻ വിൽസൻ എന്നിവർ സംസാരിച്ചു. PTL ADR Feeds മുണ്ടപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം നേതൃത്വത്തിൽ സംഘത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story