Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനം സംരക്ഷണ സമിതികളെ...

വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍

text_fields
bookmark_border
വടശ്ശേരിക്കര: വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്​ നടപ്പിലാക്കിവരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷ​ൻെറ പരിധിയില്‍ പുതുതായി നിര്‍മിക്കുന്ന രാജാംപാറ മാതൃക ഫോറസ്​റ്റ്​ സ​റ്റേഷന്‍ ശിലാസ്ഥാപന ചടങ്ങ്​ ഓണ്‍ലൈനായി ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 15 ഫോറസ്​റ്റ്​ സ്​റ്റേഷനുകളുടെയും 14 ഇൻറഗ്രേറ്റഡ് ചെക്ക്സ്​റ്റുകളുടെയും നിര്‍മാണ ഉദ്ഘാടനവുമാണ് നടന്നത്. സംസ്ഥാനത്ത് 124 ഫോറസ്​റ്റ്​ സ്​റ്റേഷനുകളാണുള്ളത്. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ശിലാഫലക അനാച്ഛാദനവും എം.എല്‍.എ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ഗോപി, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്‍ ശര്‍മ, അസി.​ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​ കെ.വി. ഹരികൃഷ്ണൻ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാപ്ഷൻ- റാന്നി വനംഡിവിഷ​ൻെറ പരിധിയില്‍ പുതുതായി നിര്‍മിക്കുന്ന രാജാംപാറ മാതൃക ഫോറസ്​റ്റ്​ സ്​​േറ്റഷന്‍ ശിലാസ്ഥാപനം​ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്​ത്​ മന്ത്രി എ.കെ. ശശീന്ദ്രന്‍ സംസാരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story