Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനീതിേതടി വയോധിക​െൻറ...

നീതിേതടി വയോധിക​െൻറ കുത്തിയിരിപ്പ്​ സമരം

text_fields
bookmark_border
നീതിേതടി വയോധിക​ൻെറ കുത്തിയിരിപ്പ്​ സമരം ptl th 2 പത്തനംതിട്ട: സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും മർദനത്തിൽനിന്ന്​ മോചനം നൽകണമെന്നും ആവശ്യപ്പെട്ട്​ കലക്​ടറേറ്റ്​ പടിക്കൽ വയോധിക​​ൻെറ കുത്തിയിരിപ്പ്​ സമരം. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദ്​ (71)ആണ് കലക്​ടറേറ്റ്​ പടിക്കൽ സമരം നടത്തിയത്​. വളർന്ന വീട്ടിൽ ജീവിക്കാൻ മകനും മരുമകളും അനുവദിക്കുന്നില്ലെന്നാണ്​ റഷീദി​ൻെറ പരാതി. റഷീദി​ൻെറ മാതാവി​ൻെറ പേരിലുണ്ടായിരുന്ന വസ്​തു മകനും മരുമകളും ചേർന്ന്​ വ്യാജ രേഖകൾ ചമച്ച്​ കൈക്കലാക്കിയതോടെയാണ്​ വീട്ടിൽ പ്രശ്​നങ്ങൾ ആരംഭിച്ചത്​. ഏറെനാളായി ഇത്​ സംബന്ധിച്ച്​ തർക്കങ്ങളുണ്ട്. ​അടൂർ ആർ.ഡി.ഒ ഇത്​ സംബന്ധിച്ച്​ തീർപ്പുണ്ടാക്കിയാണ്​ റഷീദി​നെ വീട്ടിൽ താമസിപ്പിച്ചത്​. എന്നാൽ, പിന്നീടും വഴക്ക്​ പതിവായിരുന്നു. റഷീദ്​ വീട്ടിൽനിന്ന്​ മാറിക്കൊടുക്കണമെന്നാണ്​ ഇവർ പറയുന്നത്​. ഏറെക്കാലമായി വീട്ടിൽനിന്ന്​ ഭക്ഷണമൊന്നും നൽകാറില്ലെന്നും പറയുന്നു. അയൽവാസികളാണ്​ ഭക്ഷണം നൽകുന്നത്​. കഴിഞ്ഞമാസം റഷീദി​െന മകനും മരുമകളും ചേർന്ന്​ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന്​ പൊലീസ്​​ മക​ൻെറയും മരുമകളുടെയും പേരിൽ ​േകസെടുത്തിരുന്നു. ഇതിനുശേഷം മരുമകൾ കള്ളപ്പരാതി കൊടുത്തതായി റഷീദ്​ പറയുന്നു. പരാതിയെ തുടർന്ന്​ റഷീദിനെ ​പൊലീസ്​ സ്​റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സമരത്തെ തുടർന്ന്​ ​പ്രശ്​നം പരിഹരിക്കാമെന്ന്​ പറഞ്ഞ്​ ഉച്ചയോടെ പൊലീസെത്തി റഷീദിനെ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. തനിക്ക്​ നീതി ലഭിക്കണമെന്ന ആവശ്യത്തിലാണ്​ റഷീദ്​. ​ പടം...... വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദ്​ ​കലക്​ടറേറ്റ്​ പടിക്കൽ സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story