Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 5:28 AM IST Updated On
date_range 20 July 2021 5:28 AM ISTജെ.ടി.യു.സി നിൽപ് സമരം നടത്തി
text_fieldsbookmark_border
പത്തനംതിട്ട: നരേന്ദ്ര മോദിയുടെ ഭരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ അഭിപ്രായപ്പെട്ടു. ജെ.ടി.യു.സി (ജനത ട്രേഡ് യൂനിയൻ സൻെറർ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയൻ അടൂർ അധ്യക്ഷത വഹിച്ചു. അഡ്വ. ജൂലി മാത്യൂസ്, ബിജി നെല്ലിക്കുന്ന്, വി.എം. എബ്രഹാം, ടിറ്റി ജോൺസ് തുടങ്ങിയവർ സംസാരിച്ചു. പെട്രോൾ പമ്പിന് മുന്നിൽ ഒപ്പുശേഖരണം മൈലപ്ര: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനമനുസരിച്ച് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പടി ജങ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ഒപ്പുശേഖരണത്തിൻെറ പഞ്ചായത്തുതല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ് കുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, പി.കെ. ഗോപി, സലിം പി. ചാക്കോ, ജയിംസ് കീക്കരിക്കാട്ട്, വിൽസൻ തുണ്ടിയത്ത്, ബിജു ശമുവേൽ, ശോശാമ്മ ജോൺസൺ, സുനിൽകുമാർ.എസ്, അനിത മാത്യു, പി.എ. ജോൺസൺ, എൻ. പ്രദീപ്കുമാർ, സിബി ജേക്കബ്, ആഷ്ലി എം. ഡാനിയേൽ, ഷിജു ചെറിയാൻ, ലിബു മാത്യു എന്നിവർ സംസാരിച്ചു. കുറ്റവിചാരണ സമരം പത്തനംതിട്ട: നാഷനൽ കോ-ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനീയേഴ്സ് ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാറിനെ കുറ്റവിചാരണ ചെയ്യുന്ന സമരത്തിൻെറ ഭാഗമായി പത്തനംതിട്ട പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന യോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അനീഷ് വി.കെ അധ്യക്ഷത വഹിച്ചു. പി.പി. തമ്പിക്കുട്ടി, പോത്തൻ ചാക്കോ എന്നിവർ സംസാരിച്ചു. പത്തനംതിട്ട ഡിവിഷനുകീഴിൽ 15 കേന്ദ്രത്തിൽ സമരം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story