Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്ഡൗണ്‍ ഇളവുകള്‍; ...

ലോക്ഡൗണ്‍ ഇളവുകള്‍; മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി -പൊലീസ്​

text_fields
bookmark_border
പത്തനംതിട്ട: ലോക്​ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി. ഇളവുകളുള്ള ഈ ദിവസങ്ങളില്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാരും എസ്.എച്ച്.ഒമാരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ച് രോഗവ്യാപന സാധ്യത തടയാന്‍ വേണ്ട ജാഗ്രത നിലനിര്‍ത്തുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്. സി, ഡി വിഭാഗങ്ങളില്‍ പെടുന്ന സ്ഥലങ്ങളില്‍ പൊലീസി​ൻെറ പ്രത്യേക ശ്രദ്ധ ഉണ്ടാകും. പൊലീസ് സ്​റ്റേഷന്‍ പരിധികളില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് അനൗണ്‍സ്‌മൻെറ്​ നടത്തും. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പാക്കും. ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, ബൈക്ക് പട്രോള്‍ എന്നിവയുടെ സാന്നിധ്യം നിരത്തുകളില്‍ പൂര്‍ണസമയം ഉറപ്പുവരുത്തും. ഡ്രൈവിങ്​ ടെസ്​റ്റും പരിശീലനവും പുനരാരംഭിച്ചു. വാഹനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ക്ക്​ പുറമെ ഒരുസമയം ഒരു പഠിതാവ് മാത്രമേ പാടുള്ളൂ. സ്ത്രീസുരക്ഷ ഉറപ്പാക്കും ലോക്​ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നിയമനടപടികളും പൊലീസ് കൈക്കൊള്ളും. ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിലെ വിവിധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനം, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അപമാനിക്കല്‍ തുടങ്ങി സ്ത്രീകള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരും. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ കോളജ് പരിസരങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും ജില്ല ​െപാലീസ് മേധാവി പറഞ്ഞു. ഈ ഇടങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story