Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി ജീവനക്കാർ ധർണ നടത്തി

text_fields
bookmark_border
must -- പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.എച്ച്.എസ്.ടി.എ പ്രവർത്തകർ ചെങ്ങന്നൂർ ഹയർസെക്കൻഡറി റീജനൽ ഡയറക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ഹയർസെക്കൻഡറി അധ്യാപകരുടെയും ജീവനക്കാരുടെയും സർവിസ് പ്രശ്നങ്ങളും ഇതര സേവന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ്, പത്തനംതിട്ട ജില്ല പ്രസിഡൻറ്​ ജിജി എം.സക്കറിയ, ആലപ്പുഴ ജില്ല സെക്രട്ടറി അജു പി.ബെഞ്ചമിൻ, മീന എബ്രഹാം, പി. ചാന്ദിനി, ബിനു സത്യപാലൻ, ശൂരനാട് രാധാകൃഷ്ണൻ, എസ്. ജ്യോതിസ്, എസ്. അർച്ചന തുടങ്ങിയവർ സംസാരിച്ചു. Photo: Mail: Capti : എ.എച്ച്.എസ്.ടി.എ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story