Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏനാദിമംഗലത്ത്​...

ഏനാദിമംഗലത്ത്​ ഇൻറർനെറ്റ് കവറേജ് പരിമിതം

text_fields
bookmark_border
അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മിക്കയിടത്തും മൊബൈല്‍ ഫോണ്‍ സിഗ്​നലും ഇൻറര്‍നെറ്റ് കവറേജും ഇല്ലാത്തത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. പത്തനാപുരം കഴിഞ്ഞാല്‍ പുതുവല്‍, മാരൂര്‍, ചാങ്കൂര്‍, പൂതങ്കര, ചാപ്പാലില്‍, കടമാന്‍കുഴി, മരുതിമൂട്, മങ്ങാട് ഭാഗങ്ങളില്‍ പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്ത സ്ഥിതിയാണ്. സംസാരമധ്യേ കോള്‍ മുറിയുക, ഒരുവശത്തെ സംസാരം മാത്രം കേള്‍ക്കുക, മറ്റുള്ള കോളുകള്‍ ഇടക്കുകയറി വരിക തുടങ്ങിയവ ബി.എസ്.എന്‍.എല്ലി​ൻെറ പ്രശ്‌നങ്ങളാണ്. സ്വകാര്യ ഫോണ്‍ കമ്പനികളുടെ കണക്​ഷനുകളും ഉപയോക്താക്കള്‍ക്ക് പാഴാണ്. ഇൻര്‍നെറ്റ് കവറേജ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി നടത്താന്‍ കഴിയുന്നില്ല. ഇളമണ്ണൂര്‍, പൂതങ്കര, മാരൂര്‍ പ്രദേശത്ത് ഇൻറര്‍നെറ്റ് കവറേജ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെ അവതാളത്തിലാണ്. മാരൂര്‍ ജങ്ഷനില്‍ മൊബൈല്‍ ടവറുണ്ടെങ്കിലും അതില്‍നിന്ന് സമീപ സ്ഥലങ്ങളിലേക്ക് കവറേജ് ലഭിക്കുന്നില്ല. ചാങ്കൂര്‍, കല്ലുവളയം, തോപ്പില്‍പടി, കല്ലുംപുറത്തുഭാഗം എന്നിവിടങ്ങളിലാണ് കവറേജ് തീരെ ലഭിക്കാത്തതെന്നാണ്​ പരാതി. ഓണ്‍ലൈന്‍ പഠനത്തിനും വാക്‌സിനേഷന്​ രജിസ്​റ്റര്‍ ചെയ്യാനും ഫോണ്‍ വിളിക്കാനും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story