Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 5:28 AM IST Updated On
date_range 12 July 2021 5:28 AM ISTവാഹനങ്ങൾ എത്തുന്നത് സ്വപ്നംകണ്ട് ഒരുനാട്
text_fieldsbookmark_border
വടശ്ശേരിക്കര: വാഹനഗതാഗതം സ്വപ്നംകണ്ട് ഒരുകൂട്ടം ഗ്രാമവാസികൾ. തോമ്പിക്കണ്ടം രണ്ടാംവാര്‍ഡിലെ ചപ്പാത്ത്-സെമിത്തേരി റോഡരികില്‍ താമസിക്കുന്ന പതിനഞ്ചോളം താമസക്കാരാണ് റോഡ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്. ഇതില്‍ വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗം സഞ്ചാരയോഗ്യമാണ്. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതത്തിന് സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് ഇതുവരെ ഒരുനിര്‍മാണവും നടന്നിട്ടില്ല. ഒരുവശം റബര്‍ ബോര്‍ഡ് വക സ്ഥലമാണ്. കുത്തനെയുള്ള കയറ്റം ആദ്യകാലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പുനരുദ്ധാരണം നടത്തിയതൊഴിച്ചാല്‍ പിന്നെ നാട്ടുകാരുടെ ശ്രമദാനം മാത്രമേ നടന്നിട്ടുള്ളൂ. ഇത് മഴക്കാലം എത്തുമ്പോള്‍ വെള്ളം കുത്തിയൊലിച്ച് നശിക്കും. പിന്നീട് കാല്‍നടപോലും സാധ്യമല്ല. വലിയപതാല്‍-ക്യൂബ-ചപ്പാത്ത് റോഡില്‍നിന്ന് വലിയ ഇറക്കത്തില്‍ തുടങ്ങുന്ന റോഡ് നൂറുമീറ്റര്‍ പിന്നിടുന്നതോടെ വലിയ കയറ്റത്തിലേക്കാണ് എത്തുന്നത്. ലൈഫ് പദ്ധതിയിലടക്കം വീടുകള്‍ നിര്‍മിക്കുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ദൂരം തലച്ചുമടായി സാധനങ്ങള്‍ എത്തിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇവിടത്തെ താമസക്കാര്‍. ദയനീയാവസ്ഥ മനസ്സിലാക്കി പഞ്ചായത്ത് അധികൃതരുടെ കനിവില്‍ റോഡ് വരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണിവിടുത്തുകാര്‍. പടം മെയിലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story