Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൃഗങ്ങളെയും കോഴികളെയും...

മൃഗങ്ങളെയും കോഴികളെയും വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു

text_fields
bookmark_border
പന്തളം: വീടുകളിൽ . അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും പരിസരത്തും വ്യവസായാടിസ്ഥാനത്തിൽ ഫാമുകൾ നടത്തുന്നതും പരിസരവാസികളുടെ പരാതികളുമാണ്​ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ കാരണം. പന്തളം നഗരസഭ, തുമ്പമൺ, കുളനട പഞ്ചായത്തുകളിൽ ഇത്തരത്തിൽ നിരവധി ഫാമുകൾ പ്രവർത്തിക്കുന്നതായി പരാതികളുണ്ട്. എന്നാൽ, വീടുകളിൽ അഞ്ച് കോഴികളെയും രണ്ട് നാൽക്കാലികളെയും വളർത്താൻ നിയമം ബാധകമല്ല. അടുത്തിടെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിണർ ജലത്തി​ൻെറ ഉപയോഗംമൂലം ഛർദിയും അതിസാരവും കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം രോഗങ്ങൾക്ക് കാരണം മലിനമായ കിണർജലമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മിക്ക വീടുകളുടെയും കിണറുകൾക്ക് സമീപമാണ് ഇത്തരം ഫാമുകൾ ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നത്. ഇവിടെനിന്ന്​ പുറത്തുവരുന്ന കന്നുകാലികളുടെ വിസർജ്യങ്ങൾ കിണർജലം മലിനമാകാൻ കാരണമാകുന്നുണ്ട്. ഇത്തരം ജലത്തി​ൻെറ ഉപയോഗമാണ് ജലജന്യരോഗങ്ങൾക്ക് ഇടയാക്കുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ പകർച്ചവ്യാധി ആക്ടനുസരിച്ച് കേസ് എടുക്കുമെന്ന് മൃഗസംരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story