Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശൗചാലയകെട്ടിടം...

ശൗചാലയകെട്ടിടം കാടുകയറി നശിക്കുന്നു

text_fields
bookmark_border
വടശ്ശേരിക്കര: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തി​ൻെറയും ജില്ല ശുചിത്വ മിഷ​ൻെറയും ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശൗചാലയകെട്ടിടം കാടുമൂടിയ നിലയിൽ. പെരുന്തേനരുവിയിൽ വരുന്ന വിനോദസഞ്ചാരികൾക്കായി പണികഴിപ്പിച്ച 12 ശൗചാലയവും വിശ്രമമുറിയും അടങ്ങിയ കെട്ടിടമാണ് നശിച്ചുപോകുന്നത്. രണ്ടുവർഷമായി ഇത്​ കാടുമൂടിയ നിലയിലാണ്​ കിടക്കുന്നത്. രണ്ടുവർഷം മുമ്പുതന്നെ കെട്ടിടനിർമാണം പൂർത്തിയായി പ്ലംബിങ്​ പണികൾ കഴിഞ്ഞെങ്കിലും ഇതുവരെയും വെള്ളം ലഭ്യമാക്കാനുള്ള കണക്​ഷ​ൻെറ സൗകര്യം ഒരുക്കാനായിട്ടില്ല. ഇലക്ട്രിക്കൽ പണികളും ബാക്കിയാണ്. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കെട്ടിടപരിസരം വൃത്തിയാക്കി ബാക്കി പണികളും തീർത്ത്​ ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഇവിടെ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇപ്പോൾ പെരുന്തേനരുവിയിൽവരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്. ഇ.ബി വക ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ഫോട്ടോ മെയിലിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story