Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 5:28 AM IST Updated On
date_range 2 July 2021 5:28 AM ISTകാര്‍ഷിക സംസ്‌കാരം തിരികെക്കൊണ്ടുവരും- -ഡെപ്യൂട്ടി സ്പീക്കര്‍
text_fieldsbookmark_border
കൊടുമൺ: കേരളത്തിൻെറ കാര്‍ഷിക സംസ്‌കാരം തിരികെക്കൊണ്ടുവരുകയാണ് സര്‍ക്കാർ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ കൃഷിഭവൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ഗ്രാമസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്പെഷല്‍ ലിക്വിഡിറ്റി ഫണ്ടിൻെറ വിതരണോദ്ഘാടനവും വിള ഇന്‍ഷുറന്‍സ് ദിനാചരണവും നടന്നു. കൊടുമണ്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ധന്യാദേവി അധ്യക്ഷത വഹിച്ചു. ഞാറ്റുവേലച്ചന്തയും കര്‍ഷക സഭയും അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു അധ്യക്ഷത വഹിച്ചു. വിവിധ നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം നടന്നു. വിള ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം വാഴോട് നിര്‍വഹിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള നടീല്‍ വസ്തുക്കളുടെ ഉദ്ഘാടനവും പ്രസിഡൻറ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദയരശ്മി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശങ്കര്‍ മാരൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിജ മാത്യു അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫിസര്‍ ഗിരീഷ് സ്വാഗതവും കൃഷി അസി. മനോജ് നന്ദിയും പറഞ്ഞു. കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍: അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലതല ഓഫിസുകളിലേക്ക് ഉൾപ്പെടെ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അർധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് അപേക്ഷിക്കാനാകുന്നത്. നിശ്ചിത യോഗ്യതയുള്ള വനിത ജീവനക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. വിജ്ഞാപനം കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയേഴ്സ് വിഭാഗത്തില്‍ (www.kudumbashree.org/careers) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story