Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:29 AM IST Updated On
date_range 1 July 2021 5:29 AM ISTപത്തനംതിട്ട നഗരത്തിൽ ഭീതി പരത്തിയ തെരുവുനായ്ക്കളെ പിടികൂടി തുടങ്ങി
text_fieldsbookmark_border
PT2 LEAD പത്തനംതിട്ട: നഗരത്തിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി തുടങ്ങി. നിരവധി പേരെ ആക്രമിച്ച് ഭീതിപരത്തിയ സാഹചര്യത്തിലാണ് നടപടി. ബുധനാഴ്ച നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 15ഓളം നായ്ക്കളെ പിടികൂടി. ഇവയെ വന്ധ്യംകരിക്കാനായി കടപ്രയിലെ മൃഗാശുപത്രിയിൽ എത്തിച്ചു. പിടികൂടിയതിൽ ഒരെണ്ണം പേയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇവയെ 20 ദിവസം നിരീക്ഷിക്കും. പിന്നീട് മാത്രമേ പുറത്ത് വിടുകയുള്ളൂ. പെട്ടി ഓട്ടോയിൽ ഇരുമ്പുകൂട് സ്ഥാപിച്ചാണ് കടപ്രയിലേക്ക് കൊണ്ടുപോയത്. പരിശീലനം ലഭിച്ച കൊല്ലം സ്വദേശി കണ്ണൻെറ നേതൃത്വത്തിലാണ് നായ്ക്കളെ പിടിക്കുന്നത്. ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായി നഗരത്തിൽ നിരവധി പേരെയാണ് തെരുവുനായ് കടിച്ചത്. നഗരസഭ സൂപ്രണ്ട്്, ഇവിടത്തെ വനിത ജീവനക്കാരി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ എന്നിവരൊക്കെ ആക്രമണത്തിന് ഇരയായി. വൈകീട്ട് ഓഫിസുവിട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിച്ചത്. രാത്രിയിലും നായ് ആക്രമണം നടത്തുന്നത് അറിഞ്ഞ് പിടികൂടാൻ പൊലീസും രംഗത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ച മുതൽ നായ് ആക്രമണം ആരംഭിച്ചിരുന്നു. പ്രായമായവർക്കാണ് കൂടുതൽ പരിക്ക്. എല്ലാവരും ജനറൽ ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തി വെപ്പ് എടുത്തിട്ടുണ്ട്. ഓടി നടന്ന് കടിച്ച നായെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ----------------- തെരുവുനായ് ശല്യം രൂക്ഷം നഗരത്തിൽ അടുത്തിടെയായി തെരുവുനായ് ശല്യം അതിരൂക്ഷമാണ്. പകൽപോലും വഴി നടക്കാൻ പറ്റാത്ത വിധം നായ്ക്കളുെട ശല്യം വർധിച്ചു. കാൽനടക്കാർക്കൊപ്പം ഇരുചക്രവാഹന യാത്രികരും നായുടെ ആക്രമണത്തിന് ഇരയാകുന്നു. വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും അനധികൃത അറവുശാലകളിൽനിന്നും മറ്റും പുറം തള്ളുന്ന മാലിന്യവും തിന്നാൻ കൂട്ടമായാണ് ഇവ എത്തുന്നത്. കോഴിക്കടകളിൽനിന്നുള്ള മാലിന്യം റിങ് റോഡിലാണ് തള്ളുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വാഹനത്തിൽകൊണ്ടുവന്ന് ഇറച്ചി അവശിഷ്ടങ്ങളും മറ്റും നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ തള്ളുന്നുണ്ട്. മാർക്കറ്റ്, അറവുശാല, പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്, ഡോക്ടേഴ്സ് ലെയ്ൻ ഭാഗങ്ങൾ എല്ലാം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. ജനറൽ ആശുപത്രിക്ക് മുന്നിലും രാപ്പകൽ വ്യത്യാസമില്ലാതെ നായ്ക്കൾ ഓടിനടക്കുന്നു. -------- എ.ബി.സി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി പ്രകാരമാണ് ഇപ്പോൾ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ പിടിക്കാനുള്ള ചുമതല കുടുംബശ്രീകളെയാണ് ഏൽപിച്ചത്. ജില്ലയിൽ ഇപ്പോൾ കടപ്രയിൽ മാത്രമാണ് വന്ധ്യംകരണ കേന്ദ്രം പ്രവർത്തിക്കുന്നത്. നേരേത്ത കൊടുമണ്ണിലുണ്ടായിരുന്ന കേന്ദ്രം നാട്ടുകാരുടെ എതിപ്പിനെ തുടർന്ന് പൂട്ടി. ഒരു നായെ പിടികൂടി വന്ധ്യംകരിക്കാൻ 2100 രൂപയാണ് നഗരസഭ അനുവദിച്ചത്. മരുന്ന്, കുത്തിവെക്കുന്ന ഡോക്ടരുടെ വിഹിതം, കുടുംബശ്രീ യൂനിറ്റിൻെറ ചെലവുകള്‍ എന്നിവ ചേര്‍ത്താണ് ഈ തുക. തെരുവുനായ്ക്കളെ പിടികൂടി വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച് മൂന്നുദിവസം പാര്‍പ്പിച്ച് മുറിവുണങ്ങിയ ശേഷം പിടിച്ച സ്ഥലത്ത് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ ചെവിയിൽ ഇതിൻെറ അടയാളവും രേഖപ്പെടുത്തും. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തനംതിട്ട നഗരസഭ 212 നായ്ക്കളെ വന്ധ്യംകരണം നടത്തിയിരുന്നു. 4,45,200 രൂപ ഇതിനായി ചെലവഴിച്ചു. കഴിഞ്ഞ വർഷം ഈ പദ്ധതിക്കായി നഗരസഭ നാലുലക്ഷം രൂപയാണ് വകകൊള്ളിച്ചിരുന്നത്. ഈ വർഷവും നാലു ലക്ഷം രൂപ വകയിരുത്തിയെന്ന് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജിത്കുമാർ പറഞ്ഞു. --------------------- photo.. mail......... പത്തനംതിട്ട നഗരത്തിൽനിന്ന് പിടികൂടിയ തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story