Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരോഗവ്യാപനം രൂക്ഷം;...

രോഗവ്യാപനം രൂക്ഷം; പന്തളത്ത്​ നിയന്ത്രണം കടുപ്പിച്ചു

text_fields
bookmark_border
പന്തളം: കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പന്തളം നഗരസഭ പ്രദേശം സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിച്ചു. വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതു പ്രകാരം അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകീട്ട്​ 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വര്‍ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ - സര്‍വിസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകീട്ട്​ 7 വരെ അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫിസുകളുടെ പ്രവർത്തനം ക്രമപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പന്തളം നഗരസഭ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തിരക്ക് വർധിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story