Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്യൂട്ടി പാർലർ...

ബ്യൂട്ടി പാർലർ തൊഴിലാളികളെ ഇ.എസ്.ഐ സ്കീമിൽ ഉൾപ്പെടുത്തണം

text_fields
bookmark_border
പത്തനംതിട്ട: ചെറുകിട -ഇടത്തരം ബ്യൂട്ടി പാർലർ തൊഴിലാളികളെ കൂടി ഇ.എസ്.ഐ സ്കീമിൽ ഉൾപ്പെടുത്തണമെന്ന് കേരള ബ്യൂട്ടീഷ്യൻ അസാസിയേഷൻ (സി.ഐ.ടി.യു) ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം ബ്യൂട്ടിപാർലർ തൊഴിൽ ചെയ്യുന്ന മുഴുവൻ പേരെയും സ്കീമിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രിക്ക് അസോസിയേഷൻ നിവേദനം നൽകി. കേരളത്തിൽ 90 ശതമാനം ബ്യൂട്ടി പാർലറുകളിലും തൊഴിലാളിയും മുതലാളിയും ഒരാൾ തന്നെയാണ്. സ്വയം തൊഴിലിലൂടെ ഉപജീവനമാർഗം കണ്ടെത്തിയ ഇവർ രോഗബാധിതരായ ആളുകളുമായി പോലും അടുത്ത് ഇടപെട്ട് തൊഴിൽ ചെയ്യുന്നവരാണ്. എന്നാൽ, ആരോഗ്യ പരിരക്ഷ മാർഗമൊന്നും ഇവർക്ക് ലഭ്യമല്ല. ഗ്രാമപ്രദേശത്തെ ബ്യൂട്ടിപാർലർ ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. അസംഘടിത തൊഴിലാളികളെയും സ്വയംതൊഴിൽ ചെയ്യുന്നവരെയും ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിലവിൽ വ്യവസ്ഥ ഇല്ലെന്നാണ് ഇ.എസ്.ഐ കോർപറേഷൻ പറയുന്നത്. മുതലാളിയുടെയും തൊഴിലാളിയുടെയും വിഹിതം ഒരാൾ തന്നെ അടക്കാം എന്ന വ്യവസ്ഥയിൽ ഡൽഹിയിലും ഹൈദരാബാദിലും നടപ്പാക്കിയത് പോലെ കേരളത്തിലെ അസംഘടിത മേഖലയായ ബ്യൂട്ടിപാർലർ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വർക്കിങ്​ പ്രസിഡൻറ്​ ആര്യനാട് മോഹനൻ, ജില്ല പ്രസിഡൻറ് ഷേർളി സജി, ജില്ല സെക്രട്ടറി ഷൈനി ജ്യോതി എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story