Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 5:28 AM IST Updated On
date_range 24 Jun 2021 5:28 AM ISTമണ്ണടി ആലുമുക്കിൽ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കും -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: മണ്ണടി ആലുമുക്കിലെ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കടമ്പനാട്- മണ്ണടി - ഏനാത്ത് റോഡിൽ നിരന്തരം അപകടമുണ്ടാക്കുന്ന കൊടും വളവാണ് മണ്ണടി ആലുമുക്ക്. ഇക്കഴിഞ്ഞ ദിവസവും ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ബിനു, എ.എക്സ്.ഇ ബിനു, എ.ഇ. അനു എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടിയന്തരമായി അപകടം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചു. അതിൻെറ അടിസ്ഥാനത്തിൽ ആദ്യപടിയായി റോഡിൻെറ കിഴക്കും പടിഞ്ഞാറും ഹമ്പുകൾ സ്ഥാപിക്കുന്നതിനും രണ്ടാംഘട്ടം റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് നിലവിലെ റോഡിൻെറ വീതികൂട്ടി അപകടം ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കും. മൂന്നാംഘട്ടത്തിൽ നിലവിലുള്ള വളവ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തും. ചിറ്റയത്തിനൊപ്പം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിബു, പൊതുപ്രവർത്തകർ ആയിട്ടുള്ള അഡ്വ. എസ്. മനോജ്, അരുൺ കെ.എസ് മണ്ണടി, സാജൻ, പത്മിനിയമ്മ, പഞ്ചായത്ത് അംഗം ലിേൻറാ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story