Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2021 5:28 AM IST Updated On
date_range 18 Jun 2021 5:28 AM ISTഡോക്ടർമാരുടെ നിൽപ് സമരം ഇന്ന്
text_fieldsbookmark_border
പന്തളം: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമങ്ങൾ വർധിക്കുന്നതിൽ ജില്ലയിലെ ഡോക്ടർമാർ വെള്ളിയാഴ്ച നിൽപ് സമരം നടത്തും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെള്ളിയാഴ്ച ദേശവ്യാപക പ്രതിഷേധ ദിനമാചരിക്കുന്നതിൻെറ ഭാഗമായാണ് സമരമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികൾ സുരക്ഷിത മേഖലകളാക്കുക, രക്ഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാവിലെ ഒമ്പതു മുതൽ 12വരെയാണ് പ്രതിഷേധം. ആശുപത്രി പ്രവർത്തനത്തിനു തടസ്സമുണ്ടാകാതെയും രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എട്ടു മുതൽ 10 വരെയാണ് പ്രതിഷേധം. പന്തളത്ത് സി.എം ഹോസ്പിറ്റലിൽ രാവിലെ 10 മുതൽ 12 വരെയാകും പ്രതിഷേധം. ഐ.എം.എ ജില്ല ചെയർമാൻ ഡോ. കെ. മണിമാരൻ, കേരള ബ്രാഞ്ച് സൗത്ത് സോൺ ജോയൻറ് സെക്രട്ടറി ഡോ. രാമലിംഗം, ഡോ. ടി.ജി. വർഗീസ്, പന്തളം ബ്രാഞ്ച് സെക്രട്ടറി ഡോ. മുഹമ്മദ് സിയാവുൾ ഹക്ക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story