Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്യൂട്ടിപാർലർ മേഖലയെ...

ബ്യൂട്ടിപാർലർ മേഖലയെ രക്ഷിക്കണം -ഓണേഴ്സ് സമിതി

text_fields
bookmark_border
പന്തളം: കോവിഡിൻെറ വ്യാപനത്തോടെ പ്രതിസന്ധിയിലായ ബ്യൂട്ടിപാർലർ മേഖലയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദ്യഘട്ട ലോക്ഡൗൺ മുതൽ ഒരു വർഷത്തിലേറെയായി ഏറ്റവും കൂടുതൽ പരിതാപകരമായ അവസ്ഥ നേരിടുന്നത് ഈ തൊഴിൽ മേഖലയാണ്. അതോടെ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന്​ വനിതകളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്​. മറ്റുള്ളവർക്ക് ഇളവുകൾ ലഭിക്കുമ്പോഴും ഈ മേഖലക്ക്​ ഇള​െവാന്നുമില്ല. ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ നശിച്ച്​ ലക്ഷങ്ങളുടെ നഷ്​ടമാണുണ്ടാകുന്നത്. വിലയേറിയ സൗന്ദര്യവർധക വസ്തുക്കൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായുണ്ടാകുന്ന നഷ്​ടം വേറെയും. ബാർബർ ഷോപ്പുകളുൾപ്പെടെയുള്ളവക്ക്​ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതു ബ്യൂട്ടിപാർലർ മേഖലക്കും ബാധകമാക്കണം. ബ്യൂട്ടിപാർലർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുകയും കോവിഡ് വാക്സിനേഷൻ മുൻഗണന പട്ടികയിലുൾപ്പെടുത്തുകയും വേണം. മേഖലയുടെ നിലനിൽപിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്​ സർക്കാറിനോടും അടച്ചിട്ട ലോക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കി നൽകണമെന്ന്​ കെട്ടിട ഉടമകളോടും സമിതി അഭ്യർഥിച്ചു. സമിതി സംസ്ഥാന സെക്രട്ടറി റജീന സലീ, ജില്ല പ്രസിഡൻറ് മെറീന തോമസ്, സെക്രട്ടറി ജലജ ഉണ്ണികൃഷ്ണൻ ട്രഷറർ റീജ ബാബു എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story