Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുങ്കപ്പാറ-പൊന്തൻപുഴ...

ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലൂടെ വാഹന യാത്ര ദുരിതമാകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലൂടെയുള്ള വാഹന യാത്ര ദുരിതമാകുന്നു. പഴയ തിയറ്റർ ജങ്​ഷൻ മുതൽ പുളിക്കൻപാറ വരെ ഒന്നര കിലോമീറ്ററോളം റോഡ് പൂർണമായും തകർന്ന നിലയിലാണ്. ടാറിങ് ഇളകി റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാൽനടപോലും ദുസ്സഹമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകാത്തത്​ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പത്തനംതിട്ട -കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന അതിർത്തി റോഡായതിനാൽ അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story