Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രമോഷൻ...

പ്രമോഷൻ അവസാനിപ്പിക്കണം -എഫ്.എച്ച്.എസ്.ടി.എ

text_fields
bookmark_border
പത്തനംതിട്ട: ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്​റ്റര്‍മാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് (എഫ്.എച്ച്.എസ്.ടി.എ) ജില്ല കണ്‍വെന്‍ഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കൻഡറി ജൂനിയര്‍ അധ്യാപകര്‍ക്കുപോലും പ്രിന്‍സിപ്പല്‍ തസ്തിക നിഷേധിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കാത്ത ഹെഡ്മാസ്​റ്റർമാരെ പ്രിന്‍സിപ്പാളാക്കുന്ന നടപടി അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുകള്‍ കുറയാത്ത സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള നീക്കത്തെയും യോഗം അപലപിച്ചു. യോഗം എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി മീന എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജിജി എം.സ്‌കറിയ, ഗിഫ്റ്റി എല്‍സ വര്‍ഗീസ്​, സ്മിജു ജേക്കബ്്, ബിനു, സത്യപാലന്‍, സജി അലക്‌സാണ്ടര്‍, പ്രമോദ് , ചാന്ദിനി, സജി ജേക്കബ്, ജിനു ഫിലിപ്, ജിജി മാത്യു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സജി അലക്‌സാണ്ടര്‍ (ചെയര്‍മാന്‍) പി. ചാന്ദിനി (ജനറല്‍ കണ്‍വീനര്‍), സജി ജേക്കബ് (വൈസ് ചെയര്‍മാന്‍)പ്രമോദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. photo..... mail.. ptl th2 ...... ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്.എച്ച്.എസ്.ടി.എ) ജില്ല ഭാരവാഹികളായ സജി അലക്‌സാണ്ടര്‍ (ചെയര്‍മാന്‍), പി. ചാന്ദിനി (ജനറല്‍ കണ്‍വീനര്‍). MESSAGE: must..... കൊടുക്കണെ........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story