Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്നും നാളെയും കര്‍ശന...

ഇന്നും നാളെയും കര്‍ശന നിയന്ത്രണം -ജില്ല പൊലീസ് മേധാവി

text_fields
bookmark_border
പത്തനംതിട്ട: ട്രിപ്ള്‍ ലോക്​ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം. വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇൻറര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. ഭക്ഷ്യോൽപന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി ഏഴുവരെ പാര്‍സലായി കച്ചവടം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്​റ്റേഷന്‍, ബസ് സ്​റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍, യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരുപ്പുകാര്‍ തുടങ്ങിയവര്‍ക്കും രേഖകള്‍ കാണിച്ച് യാത്രചെയ്യാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത പൊലീസ് സ്​റ്റേഷനില്‍ വിവരമറിയിച്ചശേഷം നടത്താം. ഈ ദിവസങ്ങളില്‍ വിലക്കുകള്‍ ലംഘിച്ച് ആരും അനാവശ്യ യാത്രകള്‍ക്ക് മുതിരരുതെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 245 കേസുകള്‍ രജിസ്​റ്റര്‍ ചെയ്യുകയും 184 പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്തു. 22 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഒരു കടക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ക്വാറ​ൻറീന്‍ ലംഘനങ്ങള്‍ക്ക് രണ്ടു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1251 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 581 പേര്‍ക്കെതിരെയും നടപടിയെടുത്തു. വെള്ളിയാഴ്ച വൈകീട്ട് വരെ ജില്ലയില്‍ ലഭിച്ച ആകെ ഇ-പാസ് അപേക്ഷകള്‍ 59810 ആണ്. ഇതില്‍ 14,756 എണ്ണം അനുവദിച്ചു. 44,910 അപേക്ഷകളും നിരസിച്ചു. പരിഗണനയിലുള്ളത് 144 എണ്ണം മാത്രമാണെന്നും ജില്ല ​പൊലീസ് മേധാവി അറിയിച്ചു. സ്​റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി നിയമനം പത്തനംതിട്ട: കോവിഡ് പോസിറ്റിവായവരെ പരിചരിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പരിചരണ കേന്ദ്രത്തിലേക്ക് സ്​റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. യോഗ്യത സ്​റ്റാഫ് നഴ്‌സ്: (ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്​ ഡിഗ്രി, കെ.എന്‍.സി രജിസ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി യോഗ്യത: എട്ടാം ക്ലാസ് ജയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്​. താൽപര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും vallicodegp@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫിസില്‍ നേരിട്ടോ ഈ മാസം 16 നുള്ളില്‍ സമര്‍പ്പിക്കണം ഫോണ്‍ -9496042679.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story