Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:28 AM IST Updated On
date_range 11 Jun 2021 5:28 AM ISTപെരുമ്പെട്ടി എം.ടി യു.പി സ്കൂൾ അടച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: വിദ്യാഭ്യാസ സാമൂഹികരംഗത്ത് ഒരു ജനതയുടെ മാറ്റത്തിന് തുടക്കംകുറിച്ച എം.ടി യു.പി സ്കൂള്‍ അടച്ചു. സ്ഥിരനിയമനത്തിലുള്ള ഏകാധ്യാപികയായ പ്രഥമാധ്യാപിക വിരമിച്ചതുകൂടാതെ ആകെയുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ എഴാംതരം കഴിഞ്ഞ് മറ്റ് സ്കൂളിലേക്ക് പോകുകയും ചെയ്തു. പുതുതായി ആരും ഇവിടെ പഠിക്കാൻ എത്തിയുമില്ല. ആറ് പ്രവർത്തിദിവസം വരെയും വിദ്യാർഥികളാരും എത്താത്തതിനാലാണ് സ്കൂളിന് താഴുവീഴുന്നത്. 1950ൽ ആരംഭിച്ച് 14 അധ്യാപകരും 410 വിദ്യാർഥികളും വരെ ഇവിടെയുണ്ടായിരുന്നു. ആദ്യ 50 വർഷം സുഗമമായി പ്രവർത്തിച്ചുവന്ന സ്കൂളിൽ കുട്ടികൾ നന്നേ കുറഞ്ഞത് 2005 മുതലാണ്. കഴിഞ്ഞ വർഷം മൂന്ന് അധ്യാപികമാരും ഒരു പ്യൂണും പ്രധാനാധ്യാപികയും ഒഴികെ എല്ലാവരും ദിവസവേതനക്കാരായിരുന്നു. ലാഭകരമല്ലാത്തതിനാൽ പുതിയ നിയമനത്തിന് സർക്കാർ അനുമതിയില്ലെന്നത് മനേജ്മൻെറിന് തിരിച്ചടിയായി. വാഹനസൗകര്യം അടക്കം പി.ടി.എ സജ്ജമാക്കിയെങ്കിലും വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പ്രവേശനം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story