Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:28 AM IST Updated On
date_range 11 Jun 2021 5:28 AM ISTപ്രളയ ഫണ്ട് വിനിയോഗം സുതാര്യമായി; ആരോപണം വസ്തുതവിരുദ്ധം -മുസ്‌ലിം ലീഗ്
text_fieldsbookmark_border
പത്തനംതിട്ട: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ജില്ല കമ്മിറ്റിക്ക് ലഭിച്ച ഫണ്ട് വിനിയോഗിച്ചത് തികച്ചും സുതാര്യമായിട്ടാണെന്ന് ജില്ല ജനറല്‍ സെക്രട്ടറി സമദ് മേപ്രത്ത് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സ്വതന്ത്ര കര്‍ഷകസംഘം മുന്‍ ജില്ല പ്രസിഡൻറ് മുഹമ്മദ് സാലി നടത്തിയ ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമദ് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലീഗ് ജില്ല-സംസ്ഥാന കമ്മിറ്റികളുടെ മുമ്പാകെയുള്ളതാണ്. 11.25 ലക്ഷം രൂപയാണ് ജില്ലക്ക് ലഭിച്ചത്. റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പ്രളയഫണ്ട് നല്‍കിയത് തികച്ചും അര്‍ഹരായിട്ടുള്ളവര്‍ക്കാണ്. 7.20 ലക്ഷം രൂപ കക്ഷി-രാഷ്ട്രീയത്തിനതീതമായി റാന്നിയില്‍ നല്‍കിയിട്ടുണ്ട്. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കടക്കം പാര്‍ട്ടിയുടെ സഹായം ആവശ്യപ്പെട്ട എല്ലാവര്‍ക്കും നല്‍കാനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിൻെറ ഭാഗമായാണ ്ഇപ്പോഴത്തെ ആരോപണം. പ്രളയകാലത്ത് നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും താന്‍ പാര്‍ട്ടി സഹായം ആദ്യഘട്ടത്തില്‍ അഭ്യര്‍ഥിച്ചിരുന്നില്ലെന്ന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാരി മന്ദിരവും വ്യക്തമാക്കി. വാർത്തസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. സക്കീര്‍ ഹുസൈനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story