Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:28 AM IST Updated On
date_range 11 Jun 2021 5:28 AM ISTനിർമാണ സാമഗ്രികൾ തടയുന്നതായി പരാതി
text_fieldsbookmark_border
മല്ലപ്പള്ളി: ലോക് ഡൗൺ കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ടെങ്കിലും നിർമാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ തടയുകയും പിഴ ചുമത്തുകയും ചെയ്യുന്നതായി പരാതി. പാറക്കല്ല്, സിമൻറ്, മെറ്റൽ, കമ്പി, പാറമണൽ തുടങ്ങിയ അസംസ്കൃത സാധനങ്ങൾ പൊലീസ് തടയുകയും പിഴച്ചു മത്തുകയും ചെയ്യുന്ന നടപടിയിൽ ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതു മൂലം തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. വാഹനം ഓടാത്തതിനാൽ വായ്പ, ഇൻഷുറൻസ്, ടാക്സ് , എന്നിവ ഒടുക്കാൻ കഴിയാത്തതിനാൽ സർക്കാറുകളിൽ നിന്നും നടപടികൾക്ക് വിധേയരാകേണ്ടി വരുന്നതായും യോഗം കുറ്റപ്പെടുത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗം എ. ഡി. ജോൺ ഉദ്ഘാടനം ചെയ്തു. പി.കെ. ഇക്ബാൽ, ഷം സുദ്ദീൻ സുലൈമാൻ, ഫറൂഖ് ആനപ്പാറ, അജിത്ത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story