Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2021 5:29 AM IST Updated On
date_range 29 May 2021 5:29 AM ISTമാനത്ത് മഴക്കാറ് കണ്ടാൽ പന്തളത്ത് വൈദ്യുതി മുടങ്ങും
text_fieldsbookmark_border
പന്തളം: മാനത്ത് മഴക്കാറ് കണ്ടാൽ പന്തളത്ത് വൈദ്യുതി മുടങ്ങുന്നുവെന്ന പരാതി വ്യാപകം. മിക്ക ദിവസങ്ങളിലും പകൽ വൈദ്യുതി ബന്ധം ഉണ്ടാകാറില്ല. വൈകുേന്നരങ്ങളിലാണ് പുനഃസ്ഥാപിക്കുന്നത്. വൈകീട്ടും വൈദ്യുതി ഇടക്കിടെ പൊയ്ക്കൊണ്ടിരിക്കും. ഫോൺ വിളിച്ചാൽ വൈദ്യുതി ഓഫിസുകളിൽ പലപ്പോഴും ലഭ്യമെല്ലന്നും നാട്ടുകാർ പറയുന്നു. പകലും രാത്രിയിലും വൈദ്യുതി മുടക്കം പതിവായതിനാൽ ലോക് ഡൗൺ കാലത്ത് വീടുകളിൽ ഏറെ ബുദ്ധിമുട്ടാണ്. വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രിയാത്ര അസാധ്യം. രാത്രികാലങ്ങളിൽ ഗ്രാമീണ മേഖലകളിൽ നായ ശല്യം കൂടുതലാണ്. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലയ്ക്കുന്നത് സാമൂഹിക വിരുദ്ധശല്യം കൂടാനും കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മരങ്ങൾ കടപുഴകിയും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. കോവിഡിൻെറ നിയന്ത്രണമുള്ളതിനാൽ ജീവനക്കാരുടെ കുറവും പ്രതിസന്ധികൾക്ക് കാരണമാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story