Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപ്പള്ളി...

ചന്ദനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രമാക്കണം

text_fields
bookmark_border
കൊടുമൺ: പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയായ ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന ആവശ്യം ശക്തം. അടൂർ താലൂക്കിലെ എറ്റവും ജനസാന്ദ്രതയുള്ളതും വിസ്തൃതവുമായ പഞ്ചായത്താണ് കൊടുമൺ. നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരും ഒരു ഹെൽത്ത്​ ഇൻസ്പെക്ടറും അനുബന്ധ സ്​റ്റാഫുമുണ്ട്. ആശുപത്രി ഉപദേശക സമിതിയുടെ അഭിമുഖ്യത്തിൽ ലാബും പ്രവർത്തിക്കുന്നുണ്ട്. 20 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള കെട്ടിടവുമുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്ന്​ നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. ഇതോടെ ഫിസിഷ്യൻ, സർജൻ, ഗൈനകോളജിസ്​റ്റ്​, പീഡിയാട്രീഷ്യൻ, അനസ്തറ്റിസ്​റ്റ്​, സോണോളജിസ്​റ്റ്​, എന്നീ സ്പെഷലിസ്​റ്റ്​ തസ്തികകൾ നിലവിൽവരും. ഡയബറ്റിക് ക്ലിനിക്, മാനസികാരോഗ്യ ചികിത്സ, വിഷചികിത്സ, എന്നിവക്കുള്ള സൗകര്യങ്ങൾകൂടി ഇതോടൊപ്പം ഉൾപ്പെടുത്താൻ കഴിയും. പുതുതായി ഓപറേഷൻ തിയറ്റർ, ലേബർ റൂം, നിയോനേറ്റൽ സൻെറർ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും വരേണ്ടതുണ്ട്‌. ഇപ്പോൾ നാട്ടുകാരുടെ ആശ്രയം പത്തനംതിട്ട ജനറൽ ആശുപത്രിയും അടൂർ താലൂക്ക്​ ആശുപത്രിയുമാണ്. അവിടെ ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയാത്തവിധം രോഗികളാണെന്ന്​ കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ്​ ബിജു ജോഷ്വയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്​ഘാടനം ചെയ്തു. അഡ്വ. അനിൽ പി. വർഗീസ്, ജേക്കബ്‌ ജോർജ് കുറ്റിയിൽ, ജേക്കബ്‌ കുറ്റിയിൽ, ജസ്​റ്റിസ് നാടാവള്ളിൽ, സൂസൻ ഡാനിയേൽ, ജയിംസ് പെരുമല, ഷാജി പ്ലാംകീഴിൽ, രാജൻ കളീയ്ക്കൽ, ബോബി ടി. കൊടുമൺ, ജോസ്‌ താന്നിവിള, ദീപു ടി. മാത്യു, മോനച്ചൻ എസ്., പി. ഉദയകുമാർ, രാജൻ വർക്കി, ജോർജ്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story