Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 5:28 AM IST Updated On
date_range 25 May 2021 5:28 AM ISTഏഴംകുളത്ത് കഞ്ചാവ് വിൽപന വ്യാപകമാകുന്നു
text_fieldsbookmark_border
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ തൊടുവക്കാട് വാർഡിൻെറ അതിർത്തി പ്രദേശങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാകുന്നതായി പരാതി. തേപ്പുപാറയിൽ തോട്ടമുക്കിന് സമീപം മുമ്പ് പ്രവർത്തിച്ച് വന്ന പാറമടക്ക് സമീപവും പാറമട റോഡിലും ഓലിക്കൽ സ്റ്റോറിന് സമീപവുമാണ് കഞ്ചാവ് വിൽപനക്കാർ കേന്ദ്രീകരിച്ചിട്ടുള്ളത്. വിജനമായ ഈ പ്രദേശങ്ങളിൽ കാറിലും ബൈക്കുകളിലും എത്തിയാണ് വിൽപന. സന്ദേശം കൈമാറുന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെവന്ന് വസ്തുക്കൾ വാങ്ങുകയാണ്. അടൂർ പൊലീസ് പരിധിയിൽപ്പെടുന്ന ഇവിടെ പട്രോളിങ് ഏർപ്പെടുത്തണമെന്നും കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണമെന്നും സി.പി.എം തേപ്പുപാറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story