Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആംബുലൻസ് ഡ്രൈവറെ...

ആംബുലൻസ് ഡ്രൈവറെ മർദിച്ചതായി പരാതി

text_fields
bookmark_border
പത്തനംതിട്ട: റോട്ടറി ക്ലബി​ൻെറ ആംബുലൻസ് ഡ്രൈവറെ നാലംഗ സംഘം മർദിച്ചതായി പരാതി. കോഴഞ്ചേരി റോട്ടറി ക്ലബ് ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണനാണ്​ (49) മർദനമേറ്റത്. ശനിയാഴ്ച രാത്രി 8.30ന് കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയിലാണ് സംഭവം. അയിരൂരിൽനിന്ന്​ കോവിഡ് ബാധിതരെ സി. എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ച ശേഷം ആംബുലൻസ് പൊയ്യാനിൽ ആശുപത്രി ഗ്രൗണ്ടിൽ പാർക്ക് ചെയ്യവെയാണ് നാലംഗ സംഘം ഒരു ആംബുലൻസിൽ എത്തി മർദിച്ചത്. ആംബുലൻസ് പാർക്ക് ചെയ്യുന്ന ഷെഡും തകർത്തു. ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിനാൽ ആശുപത്രിയുടെ ആവശ്യവുമായി ബന്ധപ്പെട്ട്​ റോട്ടറി ക്ലബി​ൻെറ ആംബുലൻസാണ് ഉപയോഗിക്കുന്നത്. അതിനാലാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. ആക്രമണത്തിന് പിന്നിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആംബുലൻസ് സംഘമാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. തങ്ങൾക്ക് ഓട്ടം കിട്ടുന്നില്ലെന്ന്​ പറഞ്ഞാണ് മർദിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story