Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 5:35 AM IST Updated On
date_range 24 May 2021 5:35 AM ISTകൊറ്റനാട് പഞ്ചായത്തിൽ പൊതുശ്മശാനം വൃത്തിയാക്കി
text_fieldsbookmark_border
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ കാടുകയറിക്കിടന്ന പൊതുശ്മശാനം എം.എൽ.എയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് തിരുവല്ലയിലെ പൊതു ശ്മശാനത്തിൽ കൊണ്ടുപോകേണ്ടി വരുമായിരുന്നു. ഇതുമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി വേഗത്തിൽ പുനരുദ്ധാരണം ഏറ്റെടുത്ത് നടത്തുകയായിരുന്നു. പ്രമോദ് നാരായണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് മനോജ് ചരളേൽ, വൈസ് പ്രസിഡൻറ് തങ്കമ്മ ജോർജ്, അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി. 50 സൻെറ് സ്ഥലമാണ് പൊതുശ്മശാനത്തിനുള്ളത്. വഴിയില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ചുറ്റുമതിൽ നിർമിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ച് നിർമാണോദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഡിസംബറിൽ രാജു എബ്രഹാം എം.എൽ.എ മുഖേന റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് റോഡ് നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ശ്മശാനത്തിൻെറ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മനോജ് ചരളേൽ പറഞ്ഞു. വിവിധ യുവജന സംഘടന പ്രതിനിധികളായ സാം വർഗീസ്, സിനാജ് ചാമക്കാല, അഭിലാഷ് ജി. നായർ, ദീപു കുമാർ, അനിൽകുമാർ, അരവിന്ദ്, സുരേഷ്, ജെഫിൻ എന്നിവരും പങ്കെടുത്തു. Ptl mly 1 കൊറ്റനാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ പ്രമോദ് നാരായണൻ എം.എൽ. എയുടെയും പഞ്ചായത്ത് പ്രസിഡൻറ് മനോജ് ചരളേലിൻെറയും നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story