Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:31 AM IST Updated On
date_range 23 May 2021 5:31 AM ISTതോട്ടം മേഖലയിൽ കാട് പടരുന്നത് ഭീഷണിയാകുന്നു
text_fieldsbookmark_border
വടശേരിക്കര: ജനവാസമേഖലക്കും വനപ്രദേശത്തിനും സമീപമുള്ള റബർ തോട്ടങ്ങളിൽ വളരുന്ന അടിക്കാട് വെട്ടിമാറ്റാത്തത് വന്യമൃഗങ്ങളുടെ താവളമാകാൻ കാരണമാകുന്നു. പുലിയും കാട്ടുപന്നിയും കാട്ടാനയുമുൾപ്പെടെ വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ വടശേരിക്കര പഞ്ചായത്തിലാണ് ഇത്തരത്തിൽ കാടുപിടിച്ച റബർതോട്ടങ്ങൾ ഭീഷണിയായിരിക്കുന്നത്. സ്ഥിരമായി കാട്ടാനയും കാട്ടുപോത്തുമൊക്കെ നിലയുറപ്പിക്കാറുള്ള ഒളികല്ല്, പേഴുംപാറ പ്രദേശത്ത് തോട്ടം മേഖലയിൽ തമ്പടിക്കുന്ന കാട്ടുപന്നികൾ പകൽപോലും ജനവാസ മേഖലയിലിറങ്ങി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഒളികല്ല് റോഡിലെ ഇരുവശവുമുള്ള റബർ തോട്ടങ്ങളിൽ കാട്ടാന വന്നുനിന്നാൽപോലും കാണാൻ കഴിയാത്തവിധം കാട് വളർന്നുനിൽക്കുകയാണ്. സ്ഥിരമായി കൃഷിയിടങ്ങളിൽ കാട്ടാനയെത്തുന്ന പ്രദേശമാണ് ഒളികല്ല്. കാടുമൂടിയതുകാരണം സന്ധ്യ കഴിഞ്ഞാൽ ഇതുവഴി വാഹനങ്ങൾപോലും കടന്നുപോകാൻ മടിക്കുകയാണ്. കിഴക്കൻ മേഖലയിലെ വൻകിട തോട്ടങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story