Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൃതദേഹം...

മൃതദേഹം വിട്ടുകിട്ടുന്നത് സംബന്ധിച്ച തർക്കം; ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: താലൂക്ക്​ ആശുപത്രിയിൽ ഒരു രോഗി മരണപ്പെട്ടതിനെ തുടർന്ന് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്യൂട്ടി ഡോക്ടറെയും മറ്റു ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരെ അസഭ്യം പറയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും ചെയ്​ത സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, അനാവശ്യ രാഷ്​ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക, കോവിഡ് പോരാളികളുടെ മനോവീര്യം തകർക്കുന്ന നടപടിയിൽനിന്ന്​ പിന്തിരിയുക, ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്​റ്റ്​ സ്ഥാപിക്കുക, പൊലീസി​ൻെറ നിഷ്ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ യൂനിയനുകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ആശ​​ുപത്രിയിലായിരുന്നു പ്രതിഷേധം. പുള്ളോലിക്കൽ കൊച്ചുമോനാണ്​ (43) ആശുപത്രിയിൽ മരണപ്പെട്ടത്. എന്നാൽ, ആശുപത്രിയിൽ എത്തും മുമ്പ്​ മരണപ്പെട്ടതിനാൽ പൊലീസിൽ അറിയിച്ച് മേൽ നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ട് ബന്ധുക്കളെ അറിയിച്ചു. വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയത് ഏറെ വൈകിയാണെന്നും ഈ സമയത്ത് ആനിക്കാട് പഞ്ചായത്തിലെ വാർഡ്​ അംഗത്തി​ൻെറ നേതൃത്വത്തിൽ വനിത ജീവനക്കാരെ അടക്കം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കൊച്ചുമോൻ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാണ് മരിച്ചതെന്നും സൂപ്രണ്ടി​ൻെറ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു. പൊലീസി​ൻെറ ഭാഗത്തുനിന്ന്​ നല്ല സഹകരണമാണ് ഉണ്ടായത്. എന്നാൽ, ആശുപത്രി അധികൃതർ പഞ്ചായത്ത് മെംബറുടെയും പൊലീസി​ൻെറയും ഭാഗത്താണ് കുഴപ്പങ്ങളെന്ന് പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പൊലീസ്, കലക്ടർ, എസ്. പി, ഡി.എം.ഒ എന്നിവർക്ക് ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story