Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോട്ടിലും...

തണ്ണിത്തോട്ടിലും കോന്നിയിലും കോവിഡ്​ ബാധ ഏറുന്നു

text_fields
bookmark_border
കോന്നി: തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിൽ കോവിഡ്​ ദിനം പ്രതി കൂടുന്നു. രണ്ടിടത്തും രോഗികളുടെ എണ്ണവും ടി.പി.ആറും ഉയർന്നു നിൽക്കുകയാണ്​. രണ്ടിടത്തും കനത്ത ജാഗ്രത പുലർത്തിയി​െല്ലങ്കിൽ രോഗം നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമാണ്​. ഇതേതുടർന്ന്​ രണ്ടിടത്തും കോവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. തണ്ണിത്തോട്ടിൽ ചേർന്ന യോഗത്തിൽ മണ്ണീറ കോവിഡ് സൻെറർ ഡൊമിസിലറി കെയർ സൻെററാക്കി മാറ്റി മേയ് 24 മുതൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ചേരും. എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തിൽ കോവിഡ് അവലോകനം നടത്തി നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ആംബുലൻസ് ഉൾ​െപ്പടെ അഞ്ചു​ വാഹനം യാത്രക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടൻ ആരംഭിക്കാനും തീരുമാനമായി. വളൻറിയർമാർക്ക് ബാഡ്ജ് നൽകി സേവനത്തിനിറക്കും. പഞ്ചായത്തി​ൻെറ ഭാഗത്ത് നല്ല ജാഗ്രത ഉണ്ടാകണമെന്നും വീഴ്ച ഉണ്ടായാൽ സ്ഥിതി അപകടകരമായി മാറുമെന്നും എം.എൽ.എ പറഞ്ഞു. കോന്നി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം സ്ഥലപരിമിതി മൂലം റിപ്പബ്ലിക്കൻ സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചു. അന്തർസംസ്ഥാന തൊഴിലാളികൾക്ക് രോഗം വന്നാൽ പ്രത്യേകം മാറ്റി സംരക്ഷണം ഒരുക്കണം. വാർഡുതല പ്രവർത്തനം കൂടുതൽ ശക്തമാക്കാനും തീരുമാനമായി. എം.എൽ.എയെ കൂടാതെ ഡെപ്യൂട്ടി കലക്ടർ ​െജസിക്കുട്ടി, പഞ്ചായത്ത് ​െഡപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, കോന്നി തഹസിൽദാർ എ.എസ്. നസിയ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എ. കുട്ടപ്പൻ, സുലേഖ വി. നായർ, മറ്റ് ജനപ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story